ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്….സന്തോഷം പങ്ക് വെച്ച് ദിലീപ്

0

ദിലീപ്–കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ കൂടി പങ്ക് വെച്ചു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം
സ്നേഹത്തോടെ,
കാവ്യ
ദിലീപ്‌

കഴിഞ്ഞ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു

Share.