Connect with us

gallery

ചാക്കോച്ചന്റെ പ്രിയത്തിലെ ആനി ഇപ്പോൾ എവിടെയാണ്..?

Published

on

ചാക്കോച്ചന്റെ പ്രിയത്തിലെ ആനി ഇപ്പോൾ എവിടെയാണ്..?കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രമാണ് പ്രിയം. ബെന്നിയായി ചാക്കോച്ചൻ തിളങ്ങിയപ്പോൾ ആനിയായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ദീപ നായർ. പ്രിയം സിനിമയ്ക്ക് ശേഷം ദീപയെ മറ്റു ചിത്രങ്ങളിൽ കാണാനും ഇല്ലായിരുന്നു.2000ൽ റീലീസ് ചെയ്ത ചിത്രമാണ് പ്രിയം.സിനിമ ലോകത്ത് എത്തി വേഗം തന്നെ അപ്രതിക്ഷ്യം ആയവർ നിരവധിയാണ്. അവരെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഓർമയാണ് ദീപയും. ഒറ്റ സിനിമയിൽ മാത്രമാണ് ദീപ വേഷമിട്ടത്. പ്രേക്ഷകർ ഇന്നും തിരക്കാറുള്ള ഒരു മുഖമാണ് ദീപയുടെ.

പ്രിയത്തിൽ ബാലതാരങ്ങളായ അശ്വിൻ തമ്പി, അരുൺ, മഞ്ജിമ മോഹൻ തുടങ്ങിയവർക്കൊപ്പം വീട്ടിലേക്ക് വരുന്ന ആനിയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു. ബാല താരങ്ങൾ എല്ലാം വീണ്ടും സിനിമയിൽ എത്തി തിളങ്ങിയപ്പോൾ ദീപയെ മാത്രം കാണാൻ സാധിച്ചില്ല.തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയാണ് താരം സിനിമയില്‍ അഭിനയിച്ചത്.പഠനത്തിനിടയില്‍ നിന്നും സിനിമയിലേക്കെത്തിയ ദീപാ നായര്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനായി സിനിമയില്‍ നിന്നും ബ്രേക്കെടുത്തു. എന്നാല്‍ ആ ബ്രേക്ക് സിനിമയില്‍ നിന്നും എന്നന്നേക്കുമുള്ള ബ്രേക്കായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

കുടുംബിനിയായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുകയാണ് താരമിപ്പോള്‍. കലയോടുള്ള ഇഷ്ടം ഇപ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന താരം നൃത്തത്തെ ഇപ്പോഴും കൂടെ നിര്‍ത്തുന്നുണ്ട്.ഇപ്പോഴിതാ ദീപയുടെ പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. ആ പഴയ അതേ ഗ്ലാമറില്‍ തന്നെ. അല്ലെങ്കില്‍ ഇപ്പോള്‍ ഒന്നുകൂടി സൗന്ദര്യം വെച്ചോ? രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദീപ ഇപ്പോഴും സുന്ദരി തന്നെ.

Continue Reading

Actress

ഒമര്‍ലുല്ലുവിന്റെ ധമാക്കയില്‍ കിടുലുക്കില്‍ നേഹ സക്‌സേന…. ചിത്രങ്ങള്‍ കാണൂ…

Published

on

ഒമര്‍ലുല്ലുവിന്റെ ധമാക്കയില്‍ കിടുലുക്കില്‍ നേഹ സക്‌സേന…. ചിത്രങ്ങള്‍ കാണൂ…

Continue Reading

gallery

ഐഫാ അവാര്‍ഡില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍..! ചിത്രങ്ങൾ കാണാം

Published

on

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..ഐഫാ അവാര്‍ഡില്‍ എത്തിയപ്പോഴുള്ള മാളവികയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതീവ ഗ്ലാമറസ്സായാണ് നടി വേദിയില്‍ എത്തിയത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Continue Reading

gallery

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്ക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്ക്‌

Published

on

ടൊവിനോ തോമസ് നായകനാവുന്ന ഫോറൻസിക്കിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്തെ ‌ പോലീസ്‌ ആസ്താനത്തുള്ള ഫോറൻസിക്ക് ലാബും, രാജീവ്‌ ഗാന്ദി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും സന്ദർശിച്ചു. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്ക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്ക്‌. ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മംമത മോഹൻദാസാണ് നായിക.


ഒക്ടോബറിൽ ഷൂട്ടിംഗ് ‌ ആരംഭിക്കുന്ന ഫോറൻസിക്ക്‌ സിജു മാത്യൂ നേവിസ് സേവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേർന്നണു നിർമിക്കുന്നത്‌. ചിത്രം സെഞ്ചുറി തിയേറ്ററിൽ എത്തിക്കും.

Continue Reading

Updates

Trending