ഈ അമ്മമാർ മിന്നിച്ചു….ഡാകിനി റിവ്യൂ വായിക്കാം….

0

ഡാകിനി ഈ പേര് പരിചിതമല്ലാത്ത മലയാളികൾ ഇന്ന് കേരളത്തിൽ കാണില്ല. നമ്മുടെ നോസ്റ്റാൽജയയെ അത്രയധികം സ്വാധീനിച്ച പാത്ര സൃഷ്ടി ആയിരുന്നു ഡാകിനിയുടേത്. ആ ഡാകിനി എന്ന പരിചിത സൃഷ്ടിയുടെ പേരിൽ ഒരു സിനിമ ഇറങ്ങുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തെ ആദ്യം തന്നെ പ്രേക്ഷക ശ്രദ്ധയിലേക്ക് ക്ഷണിച്ചത്. സംസ്ഥാന അവാർഡ് ജേതാവായ നവാഗതൻ രാഹുൽ റീജി നായർ ആണ് ചിത്രം ഊർവ്വശി തിയ്യട്ടേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ നിർമ്മാണ കമ്പനിയായ ഫ്രെഡേ ഫിലിം ഹൌസ് ആണ് ചിത്രം വിത്രണത്തിനെത്തിച്ചിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിൽ സേതു ലക്ഷ്മി, പോളി വിൽസൺ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ചെമ്പൻ വിനോദ് എന്നിവരും അഭിനയിക്കുന്നു. ഡാകിനിയുടെ ട്രൈലെർ പ്രേക്ഷകർക്കിടയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.

മോളിക്കുട്ടി, സരോജ, റോസ്‌മേരി, വിലാസിനി വാർദ്ധക്യം ആഘോഷമാക്കിയ ഈ നാൽവർ സംഘത്തിന്റെ പേരാണ് ഡാകിനി, ഇവർക്ക് തുണയായി എന്തിനും ഏതിനും കുട്ടാപ്പിയും ഉണ്ട്. ആഘോഷം എന്ന് പറഞ്ഞാൽ ആരും തലയിൽ കൈവെച്ച് പോകുന്ന 4 കൊല മാസ്സ് അമ്മൂമ്മമ്മാർ , അവരുടെ ആഘോഷങ്ങൾക്കിടയിലേക്ക് അവരുടെ കാമുകൻ കുട്ടൻ പിള്ള കൂടി വരുന്നതോടെ ചിത്രം സംഘർഷ ഭരിതവും രസകരവും ആവുന്നു. കൂട്ടത്തിലേക്ക് മായൻ എന്ന അധോലോക രാജാവ് കൂടി രസ ചരട് കൂടുതൽ മുറുകുന്നു.


പോളി വത്സൻ, സേതുലക്ഷ്‌മി, സരസ ബാലുശേരി, സാവിത്രീ ശ്രീധർ എന്നിങ്ങനെ നാല് അമ്മമാരും അതി ഗംഭീരമായാണ് സ്‌ക്രീനിൽ നിറഞ്ഞാറ്റിയിരിക്കുന്നത്. യുവാക്കളുടെ ഊർജസ്വലതയും കൊച്ചുകുട്ടികളുടെ കുസൃതികളുമെല്ലാമായി നിറയുമ്പോഴും അഭിനയത്തിൽ തികഞ്ഞ പക്വതയാണ് നാലുപേരും കാഴ്‌ച വെച്ചിരിക്കുന്നത്. നാലുപേർക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് തിരക്കഥാകൃത്ത് തന്നെയായ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കിയിരിക്കുന്നത്. തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നത്. കുട്ടാപ്പിയായി അജു വർഗീസ് തിയ്യറ്ററുകളിൽ ചിരിയുടെ അലയടി തന്നെ സൃഷ്ടിക്കുന്നു. ലുക്കിലും ഒരു വ്യത്യസ്ഥത അജു വർഗീസ് പുലർത്തിയിട്ടുണ്ട്. സൈജു കുറുപ്പ്, അലൻസിയർ, ഇന്ദ്രൻസ്, ചെമ്പൻ വിനോദ് എന്നിവരെല്ലാം ഡാകിനിയിലെ ആഘോഷങ്ങളേയും ആധികളേയും മനോഹരമാക്കി തന്നെ അവതരിപ്പിക്കുന്നതിൽ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.


അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവ് വർദ്ധിപ്പിച്ചപ്പോൾ രാഹുൽ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥാന്തരീക്ഷം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്നതിനു ഏറെ സഹായിച്ചിട്ടുണ്ട്. അപ്പു ഭട്ടതിരി എന്ന എഡിറ്ററും ചിത്രത്തിന് നൽകിയ സംഭാവന കുറച്ചു കാണാൻ നമ്മുക്ക് പറ്റില്ല.. മികച്ച വേഗതയാണ് അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് ഈ ചിത്രത്തിന് പകർന്നു നൽകിയത്.
പതിവ് കാഴ്ചകളിൽ നിന്നും തീർത്തും വ്യറ്ഗ്യസ്തമായ ഒരു സിനിമ അനുഭവം തന്നെയാണ് ഡാകിനി പ്രേക്ഷകർക്ക് നൽകുന്നത്.
ചിരിയും ചിന്തയും ഉണർത്തുന്ന പുതുമയുള്ള ഈ ആഘോഷ കാഴ്ചക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം

Share.