Exclusive
അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍


കൊച്ചിയിൽ സ്ഥിരതാമസമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു ലക്ഷ്മി . ഭർത്താവിന്റെ മരണശേഷം അവളെ സംരക്ഷിക്കാൻ ആരും തന്നെ ഉണ്ടായില്ല .ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ വരുമാനം കൊണ്ട് അവളുടെ ജീവിതത്തിലെ എല്ലാമായ മകൾ ശാദികയുമായി സന്തോഷകരമായി കഴിഞ്ഞു പോകുന്നു .
ലക്ഷ്മിയുടെ പ്രതീക്ഷയെല്ലാം ശാദികയിലായിരുന്നു .പഠനശേഷം ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു ശാദികകയുടെ ആഗ്രഹം .അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന അവൾക്ക് ‘അമ്മ ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു .ഇതിനിടയിലാണ് രാഹുൽ എന്ന ഒരു പയ്യനെ ശാദിക പരിചയപ്പെടുന്നതും അടുക്കുന്നതും .
കുടുംബ സുഹൃത്തായ രേണുകയുടെ സഹായത്തോടെ Dr .സെറീന തോമസിനെ കാണുവാനായി ശാദിക ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു .ശാദികയുടെ യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന ചിലരിൽ നിന്നുണ്ടാകുന്ന പ്രശ്നത്തിന് സെറീനയുടെ സുഹൃത്തായ അമീർ യൂസഫ് എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതോടു കൂടി സിനിമ സംഭവബഹുലമാകുന്നു .
Exclusive
ഇനി കളിമാറും ! ഡബിൾ സ്ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

ഇനി കളിമാറും ! ഡബിൾ സ്ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു
മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്നായാണ് അവർ കൊച്ചിയിലെത്തിയിരിക്കുന്നത്.
ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന.
ഇന്നലെ രാത്രി മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. സണ്ണി ലിയോണിനെ തിരിച്ചറിഞ്ഞവർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.
സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന് ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന് ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് , ബിജു കുട്ടന്, സിദ്ധിഖ്, എം. ആര് ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്‍ത്തല ജയന്,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുളള ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.
Exclusive
ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പേർളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ബിഗ് ബോസിലെ സ്ക്രിപ്റ്റ് ആണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു… എന്നാൽ ബിഗ് ബോസിന് ശേഷവും ഇരുവരും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോളിതാ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശ്രീനിഷ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പങ്ക് വെച്ചത്
Exclusive
സേനാപതി ഈസ് ബാക്ക് ! ഇന്ത്യൻ 2 ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ട് ഷങ്കർ !

സേനാപതി ഈസ് ബാക്ക് ! ഇന്ത്യൻ 2 ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ട് ഷങ്കർ !
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന് ശങ്കറും ഉലകനായകന് കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഈ കൈകോർക്കൽ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ഷങ്കർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രേക്ഷകർക്ക് പൊങ്കൽ ആശംസിച്ചുകൊണ്ടു പുറത്തുവിട്ടു.
ചിത്രത്തിൽ മമ്മൂട്ടി,ദുൽഖർ സൽമാൻ, ചിമ്പു തുടങ്ങി വമ്പൻ താര നിരയുടെ പേരുകൾ തന്നെ പ്രഖ്യാപന വേളയിൽ പിന്നണിയിൽ ഉണ്ടായിരുന്നു, ഇതിനെക്കുറിച്ചൊന്നും ഇതുവരെ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല, വരും ദിവസങ്ങളിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വാർത്തകൾ ചിത്രത്തിന്റെ പുറകിൽ നിന്നും ഉണ്ടാവാൻ കഴിയുമെന്നാണ് സൂചനകൾ.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. . ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്.അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, , പീറ്റര്‍ ഹെയ്ന് ആക്ഷൻ സംവിധാനം നിർവ്വയിക്കുന്നു, രവിവര്മന് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത് കൂടാതെ വമ്പൻ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൈക്ക പ്രൊഡകഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
-
Latest News2 weeks ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News3 days ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News7 days ago
വീണ്ടും കണ്ണിറുക്കി പ്രിയ പ്രകാശ് വാര്യർ… ഒരു അഡാർ ലവിലെ കലക്കൻ വീഡിയോ സോങ്ങ് ടീസർ റിലീസായി കാണാം
-
Latest News5 days ago
സൂര്യയുടെ NGK യുടെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Trailors2 weeks ago
ഇത് മാസ്സ് അല്ല മരണ മാസ്സ് !! വിശാലിന്റെ അയോഗ്യ യുടെ മരണ മാസ്സ് ട്രെയിലർ റിലീസായി…വീഡിയോ കാണാം
-
Latest News4 days ago
ഉങ്കളെ മാതിരി എതിരിക്കെല്ലാം അവൻ യമൻ ടാ..കലക്കൻ ബി ജി എം… മധുരരാജായുടെ മോഷൻ പോസ്റ്റർ കാണാം
-
Latest News2 weeks ago
പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷൻ ! ഒരു അഡാർ ലവിലെ കിടിലൻ ലിപ് ലോക്ക് സീൻ വീഡിയോ കാണാം
-
Latest News3 days ago
വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം