Connect with us

Trailors

പോട്രാ വെടിയേ ! ദളപതി വിജയുടെ ബിഗിൽ ട്രെയ്‌ലർ പുറത്തിറങ്ങി

Published

on

പോട്രാ വെടിയേ ! ദളപതി വിജയുടെ ബിഗിൽ ട്രെയ്‌ലർ പുറത്തിറങ്ങി

 

Continue Reading

Latest News

“ഓർമ്മയുണ്ടോ ഈ മുഖം” കലക്കൻ ഡയലോഗുമായി സുരേഷ് ഗോപി…! വരനെ ആവിശ്യമുണ്ട് ട്രെയിലർ റിലീസായി

Published

on

ദുല്‍ഖറിന്റെ നിര്‍മാണസംരംഭമായ വേഫെയറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സും ചേർന്ന് നിർമ്മിക്കുന്ന വരനെ ആവിശ്യമുണ്ട് ചിത്രത്തിന്റെ ട്രെയിലർ റിലീസായി, ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ടീസറിൽ സുരേഷ് ഗോപിയുടെ ഗംഗേ വിളി ആയിരുന്നു തരംഗം സൃഷ്ടിച്ചത്..ട്രെയിലറിൽ തരംഗമായി മാറാൻ പോകുന്നത് ഓർമ്മയുണ്ടോ ഈ മുഖം എന്ന സൂപ്പർ ഹിറ്റ് ഡയലോഗ് തന്നെയാണ്.പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശൻറെ ആദ്യ മലയാള ചിത്രം കൂടിയാണിത്.,ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. അനൂപ സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ കിടിലോൽ കിടിലൻ ടീസർ റിലീസായി

Published

on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് മരക്കാർ. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി…ടീസറും റെക്കോർഡുകൾ കാറ്റിൽ പറത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Latest News

പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ എത്തുന്ന അയ്യപ്പനും കോശിയുടേം കലക്കൻ ടീസർ റിലീസായി

Published

on

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോട് കൂടി കാത്തിരിക്കുന്ന ചിത്രമാണിത്.പ്രധാന കാരണം അനാർക്കലിയിലെ പൃഥ്വിരാജ് ബിജുമേനോൻ കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നാണ്.പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.. ടീസർ കാണാം ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിൽ അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

Continue Reading

Updates

Trending