Connect with us

Exclusive

ബിഗ് ബോസ് സീസൺ 2വിന് തുടക്കം ! മത്സരാർത്ഥികൾ ഇവരൊക്കെ, ഇനി കളികൾ വേറെ ലെവൽ

Published

on

ബിഗ് ബോസ് സീസൺ 2വിന് തുടക്കം ! മത്സരാർത്ഥികൾ ഇവരൊക്കെ, ഇനി കളികൾ വേറെ ലെവൽ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2വിന്‌ തുടക്കമായി. വൈകിട്ട് ആറ് മണിക്ക് ഏഷ്യാനെറ്റിൽ മലയാളികളുടെ പ്രിയതാരം ലാലേട്ടൻ തന്നെയാണ് പ്രേക്ഷകർക്കായി സീസൺ2 പരിചയപ്പെടുത്തിയത്. പ്രൗഢഗംഭീരമായ തുടക്കത്തിൽ മലയാളത്തിലെ കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രധാനപ്പെട്ട 17 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.

അഭിനേത്രിയായ രജനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർ ജെ രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര ജോൺ എന്നിവരെ മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. 17 മത്സരാർത്ഥികളാണ് ഇത്തവണ ‘ബിഗ് ബോസി’ൽ ഉള്ളത്.

തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 9 30നും ശനി ഞായർ ദിവസങ്ങളിൽ വൈകിട്ട് 9 30 ആണ് ബിഗ് ബോസ് ഏഷ്യാനെറ്റ് കൂടെ സംരക്ഷണം ചെയ്യുന്നത്.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ കിടിലോൽ കിടിലൻ ടീസർ റിലീസായി

Published

on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് മരക്കാർ. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി…ടീസറും റെക്കോർഡുകൾ കാറ്റിൽ പറത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി

Published

on

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. . ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ് ചിത്രമിപ്പോൾ. ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസായി.,കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസ് ആയിരിക്കുന്നത്. ആർച്ച എന്ന കഥാപാത്രമായാണ് കീർത്തി എത്തുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Exclusive

റെക്കോർഡ് കളക്ഷനുമായി അല്ലു അർജുൻ ചിത്രം..! മൂന്ന് ദിനം കൊണ്ട് 2.5കോടി രൂപ ഗ്രോസ്..!

Published

on

അല്ലു അർജുൻ ! ഈ പേര് പരിചിതമാവാത്ത മലയാളികൾ ഇന്ന് കാണില്ല, അത്ര മാത്രം പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കിയ തെലുഗു നായകൻ ആണ് അല്ലു അർജുൻ. യുവ താരങ്ങൾ അരങ്ങുവാഴും മുന്നേ മലയാളി ഹൃദയങ്ങളുടെ തുടിപ്പും പ്രസരിപ്പും എല്ലാം അല്ലു ചിത്രങ്ങൾ ആയിരുന്നു ഒരിക്കൽ. ആര്യയും ഹാപ്പിയും കൃഷ്ണയും എല്ലാം 2000ങ്ങളിൽ യുവപ്രേക്ഷക ഹൃദയങ്ങളിലെ തുടിപ്പായിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും കേരളത്തിൽ അല്ലുവിന്റെ പ്രേക്ഷക സ്വാരീകാര്യതയ്ക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.


തെലുങ്കിലെ പ്രശസ്ത സംവിധായകൻ ത്രിവിക്രമൻ ശ്രീനിവാസ് ഒരുക്കുന്ന അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രമാണ് കേരളത്തിലും തെലുങ്കിലുമായി ഒരേസമയം പ്രദർശനത്തിയത്ത്. മലയാളി പ്രേക്ഷകർക്ക് അല്ലു അർജുനെ പരിചയപ്പെടുത്തിക്കൊടുത്തു ഖാദർ ഹസ്സനും അല്ലു ആർജ്ജുനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മൂന്ന് ദിവസം കൊണ്ട് രണ്ടര കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ്.. റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് അല്ലു പുതിയ റെക്കോർഡ് കുറിച്ചിരിക്കുന്നത്.. മലയാളത്തിന്റെ പ്രിയ തരാം ജയറാമും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്

Continue Reading

Updates

Trending