പ്രേക്ഷകമനസ്സിലേക്ക് ഇടിച്ചു കയറി ഈ ഓട്ടർഷ….

0

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ഓട്ടർഷ. ജെയിംസ് ആൻഡ് ആലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണിത്. അനുശ്രീ കേന്ദകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു സ്ത്രീകേന്ദ്രീകൃത ചിത്രം എന്ന് വിശേഷിപ്പിക്കാം.


ഓട്ടോർഷ കഥകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ് ആ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു മനോഹര ചിത്രം കൂടി. കണ്ണൂരിൽ ഓട്ടോ ഓടിക്കുന്ന അനിതയുടെ കഥയാണിത്. ആദ്യ പകുതിയിൽ മനോഹരമായ തമാശകളിലൂടെ കടന്ന് പോകുന്ന ചിത്രം രണ്ടാം പകുതി ആകുമ്പോളേക്ക് സീരിയസ് ആയി മാറുന്നു. അനിതയായി അനുശ്രീ ചിത്രത്തിൽ നിറഞ്ഞ് നിൽക്കുകയാണ്..


മനോഹരമായ നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം.അനുശ്രീ അനിത എന്ന കഥാപാത്രത്തിനോട് നൂറ് ശതമാനവും നീതി പുലർത്തി. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. സുജിത് വാസുദേവിന്റെ ക്യാമറയും സംവിധാനവും മികവുറ്റതാണ്. ശരത്ത് ഒരുക്കിയ ഗാനങ്ങളും മനോഹരമായി. കുടുംബത്തോട് ഒപ്പം ആസ്വദിക്കാൻ കഴിയുന്ന മികച്ച ഒരു ചിത്രമാണ് ഓട്ടോർഷ.

Share.