Connect with us

Teasor

തമിഴ്‌നാടിനെ നടുക്കിയ ആട്ടോ ശങ്കർ ആയി അപ്പാനി ശരത് എത്തുന്നു ! ടീസർ കാണാം

Published

on

തമിഴ്‌നാടിനെ നടുക്കിയ ആട്ടോ ശങ്കർ ആയി അപ്പാനി ശരത് എത്തുന്നു ! ടീസർ കാണാം

 

തമിഴ്‌നാടിനെ ഒരുകാലത്തു മുഴുവനും പേടിപ്പിച്ചിരുന്ന ഓട്ടോ ശങ്കർ എന്ന സൈക്കോ കില്ലറുടെ ജീവിതം ഒരു കഥാപാത്രമായി ഒരു വെബ് സീരിസ് രൂപത്തിൽ നിങ്ങളുടെ മുൻപിലേക്ക് #ZEE5 എന്ന ചാനൽ എത്തിക്കുന്നു ..
‘അപ്പാനി ശരത്’ എന്ന നടനിലെ മികച്ച ഒരു അഭിനയകല നിങ്ങൾക്ക് മുൻപിലേക്ക് ഈ വരുന്ന ഏപ്രിൽ 23മുതൽ കാത്തിരിക്കൂ …….

Continue Reading

Latest News

ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോയുടെ കലക്കൻ ടീസർ റിലീസായി

Published

on

അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദൊയുടെ കലക്കൻ ടീസർ റിലീസായി. ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ സമ്മാനമായാണ് ടീസർ റിലീസ് ചെയ്തത്.ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.

Continue Reading

Latest News

ഭൂമിയിലെ മനോഹര സ്വകാര്യം ടീസർ റിലീസായി..! വീഡിയോ കാണാം

Published

on

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ ടീസർ റിലീസായി.., ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് പറയുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്.

Continue Reading

Latest News

ഗംഭീര തിരിച്ചുവരവുമായി സുരേഷ് ഗോപിയും ശോഭനയും..! തരംഗമായി വരനെ ആവിശ്യമുണ്ട് ടീസർ

Published

on

ദുല്‍ഖറിന്റെ നിര്‍മാണസംരംഭമായ വേഫെയറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സും ചേർന്ന് നിർമ്മിക്കുന്ന വരനെ ആവിശ്യമുണ്ട് ചിത്രത്തിന്റെ ടീസർ റിലീസായി.., ശോഭനയും സുരേഷ് ഗോപിയും ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന ചിത്രമാണിത്.പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശൻറെ ആദ്യ മലയാള ചിത്രം കൂടിയാണിത്.,ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.കോമഡിക്ക് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന രസകരമായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.അനൂപ് സത്യൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്..
സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച മണിച്ചിത്രതാഴിലെ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഒരു ഡയലോഗാണ് സുരേഷ് ഗോപിയുടെ ഗംഗേ വിളി.. ചിത്രത്തിന്റെ ടീസറിലും അത് അവർത്തിച്ചിട്ടുണ്ട് .പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. അനൂപ സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

Continue Reading

Updates

Trending