പുലിമുരുകനു ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്നു; സംവിധാനം അരുണ്‍ ഗോപി

0

പുലിമുരുകനു ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്നു; സംവിധാനം അരുണ്‍ ഗോപി
മലയാളത്തിലെ ആദ്യ നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുന്നു.. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയും. അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളക്പാടവും ഒന്നിച്ച ചിത്രമായിരുന്നു രാമലീല. ദിലീപ്‌ നായകനായി എത്തിയ ചിത്രവും ബോക്സ് ഓഫീസ്‌ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ കഥ പൂര്‍ത്തിയായതായും ഒരഭിമുഖത്തില്‍ അരുണ്‍ ഗോപി പറഞ്ഞു. അരുണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.


ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്. പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, സൂര്യയ്ക്കൊപ്പമുള്ള തമിഴ് ചിത്രം കാപ്പാന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ലൂസിഫര്‍ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. മരക്കാറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.


നേരത്തെ അരുണ്‍ ഗോപിയും ടോമിച്ചനും ലാലേട്ടന് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു . അരുണ്‍ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിടുണ്ട് എങ്കിലും ഇതിനു ഔദ്യോകികമായ ഒരു പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല.. പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രത്തിന്റെ നിര്‍മ്മാണവും ടോമിച്ചന്‍ മുളക്പാടമാണ്. ചിത്രം ഈ മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Share.