Connect with us

Reviews

ആവേശം നിറയ്ക്കുന്ന ഫുട്‌ബോൾ കാഴ്ചകളുമായി അർജന്റീന ഫാൻസ് കാട്ടൂർക്കടവ്…റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌.ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരുന്നത്..ആ കാത്തിരിപ്പുകൾ വെറുതെ ആയതുമില്ല.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തിയപ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ തിളങ്ങിയത്.ആഷിക് ഉസ്മാൻ നിർമിച്ചിരിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചത് സെൻട്രൽ പിക്ചേഴ്സാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്.മുൻ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ബോക്സോഫിസ് വിജയം നേടുകയും ചെയ്തവയാണ്.അശോകൻ ചെരുവിൽ എഴുതിയ കഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ തന്നെ പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന മനോഹരമായ ചിത്രമായാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ഒരുക്കിയിരിക്കുന്നത്

കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ഒരു സംഘം ഫുട്ബോൾ പ്രേമികളും അർജന്റീന ഫുട്ബോൾ ടീം ആരാധകരുമായി ചെറുപ്പക്കാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. മിസ്റ്റർ ആൻഡ് മിസ് റൗഡിക്ക് ശേഷം എത്തുന്ന കാളിദാസ് ജയറാം ചിത്രമാണിത് നായികയായി തിളങ്ങിയ ഐശ്വര്യ ലക്ഷ്മി വിജയ് സൂപ്പറും പൗര്ണമിക്കും ശേഷം നായികയാകുന്ന ചിത്രവും ആണിത്.വിപിനൻ എന്ന കഥാപാത്രമായി കാളിദാസും മെഹ്രു ആയി ഐശ്വര്യ ലക്ഷ്മിയും വേഷമിട്ടു. സൗഹൃദവും പ്രണയവും ഫുട്‌ബോൾ ആരാധനയും നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കതയും നർമ്മവും എല്ലാം ചേർത്ത ഒരു മികച്ച ചിത്രമാണിത്

പ്രേക്ഷകനെ മടുപ്പിക്കാത്ത അവതരണവും കഥ പറച്ചിലും, സന്ദർഭോചിത തമാശകളും എല്ലാം കൂടി ആകുമ്പോൾ ചിത്രം കളറായി എന്ന് തന്നെ പറയാം.ഓരോ ഫുട്‌ബോൾ പ്രേമിക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.കാളിദാസ് ജയറാം തൻ്റെ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു,ഐശ്വര്യ പതിവ് പോലെ തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നു നൽകി. അനു, അനീഷ് ഗോപാൽ, അസിം ജമാൽ എന്നിവർ ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.ഓരോ താരങ്ങളും പ്രകടനങ്ങൾ കൊണ്ട് ചിത്രത്തെ മനോഹരമാക്കുക തന്നെ ചെയ്തു

പതിവ് പോലെ തന്നെ തന്റെ മാജിക്കൽ മ്യൂസിക് കൊണ്ട് ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുവാൻ ഗോപി സുന്ദറിന് സാധിച്ചു.റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മികവുറ്റു നിന്നു.ഒരു കിടിലൻ എന്റെർറ്റൈനെർ ആണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ട ഒരു ചിത്രം

Continue Reading

Reviews

വീണ്ടും ഫഹദ് ഫാസിൽ വിസ്മയം…! അതിരൻ അതിഗംഭീരം…! റിവ്യൂ വായിക്കാം…

Published

on

വീണ്ടും ഫഹദ് ഫാസിൽ വിസ്മയം…! അതിരൻ അതിഗംഭീരം…! റിവ്യൂ വായിക്കാം…ഇന്നലെ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് അതിരൻ. കുമ്പളങ്ങി നൈറ്റ്സ്, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രമാണ് അതിരൻ. ഫഹദ്- സായി പല്ലവി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും അതിരനുണ്ട്.നവാഗതനായ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിവേകിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ പി എഫ് മാത്യൂസ് ആണ്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി ഫിലിംസ് മടങ്ങിവരുന്ന ചിത്രമെന്ന പ്രത്യേകത കൂടെയുണ്ട് അതിരന്. ചിത്രത്തിൻറെ ട്രെയിലർ സൂചിപ്പിച്ചതുപോലെ നിഗൂഢതകളുടെ കൂട്ടമാണ് അതിരനിൽ ഒരുക്കിയിരിക്കുന്നത്.

ഒരു ഹില്‍സ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടര്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ‘അതിരന്റെ പശ്ചാത്തലം.. ഒരു നിമിഷം പോലും പ്രേക്ഷകനെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ അനുവദിക്കാത്ത തരത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ആദ്യവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. മേക്കിങ് കൊണ്ട് ഒരു മലയാള സിനിമയാണോ എന്ന് പലപ്പോഴും പ്രേക്ഷകന് തോന്നിപോകും വിധമുള്ളതാണ്.

കലി എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന സായി പല്ലവിയുടെ മലയാള ചിത്രമാണിത്..അത്പോലെ തന്നെ മികച്ച ചിത്രങ്ങൾ മാത്രം നോക്കി സെലക്ട് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച ചിത്രം കൂടിയാണിത്. സായി പല്ലവിയുടെയും ഫഹദ് ഫാസിലിന്റെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം.അതുല്‍ കുല്‍ക്കര്‍ണി, രണ്‍ജി പണിക്കര്‍, സുദീപ് നായര്‍, ശാന്തികൃഷ്ണ, സുരഭി, പ്രകാശ് രാജ്, പി. ബാലചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നും അവരുടെ ‘ബസ്റ്റ് ഓഫ് ബസ്റ്റ് പെര്‍ഫോമന്‍സ്’ തന്നെ നേടിയെടുക്കാന്‍ സംവിധായകനു കഴിഞ്ഞു

പിഎസ് ജയഹരി ഒരുക്കിയ ഗാനങ്ങൾ എടുത്തുപറയേണ്ടവയാണ്. പ്രത്യേകിച്ചും ചിത്രത്തിൻറെ മോഡുകൾ ക്രിയേറ്റ് ചെയ്യുന്നത് ഈ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല..അതോടൊപ്പം തമിഴിലെ പ്രിയ സംഗീത സംവിധായകൻ ജിബ്രാൻ ഒരുക്കിയ പശ്ചാത്തലസംഗീതവും കൂടിച്ചേർന്നപ്പോൾ ചിത്രത്തെ വേറെ ലെവലിലേക്ക് തന്നെ എത്തിച്ചു എന്ന് നിസംശയം പറയാം.അനു മുത്തേടന്റെ ഛായാഗ്രഹണം മികവിട്ടു നിന്നു. ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മികവുറ്റ ഒരു ത്രില്ലർ ചിത്രമാണ് അതിരൻ

Continue Reading

Latest News

നെഞ്ചുംവിരിച്ച് അല്ല ആരാധകർക്ക് മുണ്ടും മടക്കി കുത്തി ഇറങ്ങി വരാം ! തീയറ്ററുകളെ ഇളക്കിമറിച്ച് മധുര രാജ

Published

on

നെഞ്ചുംവിരിച്ച് അല്ല ആരാധകർക്ക് മുണ്ടും മടക്കി കുത്തി ഇറങ്ങി വരാം ! തീയറ്ററുകളെ ഇളക്കിമറിച്ച് മധുര രാജമലയാള സിനിമയിലെ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റായ പുലിമുരുകൻ സംവിധായകനായ വൈശാഖിനെ ആദ്യചിത്രമായിരുന്നു പോക്കിരിരാജ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ഒന്നിപ്പിച്ച് പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സം തൃപ്തിപ്പെടുത്തി തിയറ്ററുകളിൽ ആഘോഷമാക്കിയ ചിത്രമായിരുന്നു. പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഇത്തവണ എത്തിയിരിക്കുന്നത്. ഉത്സവകാല സീസണുകളിൽ ലക്ഷ്യംവെച്ച് പൂർണ്ണമായും ഒരു ഫെസ്റ്റിവൽ സെൻറർ ടൈലർ ആയി ഒരുക്കിയ ചിത്രം ഇന്നാണ് കേരളത്തിലും പുറത്തുമായി പ്രദർശനത്തിനെത്തിയത്.

നടേശൻ എന്ന ഗുണ്ടാനേതാവ് കള്ളവാറ്റും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും അടക്കിവാഴുന്ന പാമ്പിൻ തുരത്ത് എന്ന ഒരു തുരുത്തിൽ രാജയുടെ അച്ഛനായ മാധവൻ മാഷും സംഘവും ഒരു പ്രശ്നപരിഹാരത്തിന് എത്തുകയും തുടർന്ന് അവരുടെ രക്ഷയ്ക്കായി രാജ എത്തുകയും ശേഷം അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ മൂലകഥ.

ഒമ്പതു വർഷങ്ങൾക്കു ശേഷം രാജയായി ത്രിബിൾ സ്ട്രോങ്ങ് തന്നെയാണ് മെഗാസ്റ്റാറിന്റെ ട്രിപ്പിൾ സ്ട്രോങ്ങ് റീ-എൻട്രി. മമ്മൂട്ടിയുടെ ഊർജ്ജസ്വലമായ പ്രകടനം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. സൂചിതമായ രാജയുടെ മംഗ്ലീഷ് കോമഡി അമ്മാസ് ഡയലോഗുകളും തീയേറ്ററുകളിൽ സൃഷ്ടിക്കുന്ന ഓളം ചെറുതല്ല. എടുത്തുപറയേണ്ടത് പീറ്റർ ഹൈനിന്റെ സംഘടന സംവിധാനത്തിലുള്ള മമ്മൂട്ടിയുടെ ഫൈറ്റ് സീനുകൾ തന്നെയാണ്, വിമർശകരെ കൊണ്ടുപോലും കയ്യടി പ്പിക്കുന്ന രീതിയിലുള്ള അസാമാന്യ പ്രകടനം ആയിരുന്നു രാജയായി മമ്മൂട്ടിയുടെത്.

സഹ താരങ്ങളായ സലിംകുമാർ അജുവർഗീസ് വിജയരാഘവൻ നെടുമുടി വേണു തുടങ്ങിയവർ മമ്മൂട്ടിക്ക് ശക്തമായ പ്രകടനം പിന്തുണയുമായി ചിത്രത്തിലുണ്ട്. തമിഴ് താരം ജയുടെ മലയാളത്തിലേക്കുള്ള വരവും മോശമാക്കിയില്ല. ബോളിവുഡ് താരം സണ്ണി ലിയോണിനെ ചിത്രത്തിലെ ഐറ്റം രംഗവും തിയറ്ററുകളിൽ സൃഷ്ടിച്ച ഓളം ചെറുതല്ല. വാണിജ്യ സിനിമകളുടെ ഹിറ്റ് മേക്കറായ കൃഷ്ണയുടെ തകർപ്പൻ തിരക്കഥയും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

പ്രേക്ഷകരുടെ മനസ്സറിയുന്ന സംവിധായകനായും ഒരു ടെക്നീഷ്യൻ ആയും വൈശാഖ് ചിത്രത്തെ സമീപിച്ചിരിക്കുന്നത് വെള്ളിത്തിരയിൽ പ്രതിഫലിക്കുന്നുണ്ട്. പൂർണ്ണമായും പ്രേക്ഷകരെ കോരിത്തരിപ്പിക്കും കയ്യടിക്കുകയും ചെയ്യുന്ന ഒരു വൈശാഖ് എന്റർട്ടണർ തന്നെയാണ് മധുരരാജ. ആരാധകരെയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഗോപിസുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതവും സിനിമയിൽ മികച്ചുനിൽക്കുന്നു. ഈ അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സം തൃപ്തിപ്പെടുത്തുന്ന ആഘോഷപൂർവ്വം കണ്ടിരിക്കാവുന്ന ഒരു ഉത്സവകാല ചിത്രം തന്നെയാണ് മധുരരാജ.

Continue Reading

Latest News

ചിരിപ്പൂരമൊരുക്കി ഷാജിമാർ…മേരാ നാം ഷാജി റിവ്യൂ വായിക്കാം…

Published

on

ചിരിപ്പൂരമൊരുക്കി ഷാജിമാർ…മേരാ നാം ഷാജി റിവ്യൂ വായിക്കാം…ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ നാദിർഷ ചിത്രമാണ് മേരാ നാം ഷാജി.ബിജു മേനോനും ആസിഫ് അലിയും ബൈജുവും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് നിർമ്മിച്ചിരിക്കുന്നത്.നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ആസിഫിന്റെ ജോഡിയായാണ് നിഖില എത്തുന്നത്.അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി അത്കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതായിരുന്നു, അവയ്‌ക്കൊരു കുറവും വരുത്താതെയാണ് നാദിർഷ ചിത്രം ഒരുക്കിയിരിക്കുന്നത്.

ദിലീപ് പൊന്നൻ ആണ് ചിത്രത്തിൻറെ രചന നിർവഹിചിരിക്കുന്നത്,ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് ഉർവശി തീയേറ്റേഴ്സ് ആണ്.ഷാജി എന്ന് പേരുള്ള വ്യത്യസ്തരായ മൂന്നുപേര്‍ കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച്ച അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വിശേഷങ്ങളും പ്രശ്‌നങ്ങളുമാണ് ചിത്രത്തിൽ കൂടി പറയുന്നത്.കോഴിക്കോട് സ്വദേശി ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിക്കാരന്‍ ഷാജിയായി ആസിഫും എത്തുമ്പോള്‍ തിരുവനന്തപുരം ഷാജിയായി എത്തുന്നത് ബൈജു സന്തോഷാണ്, ലൂസിഫറിലെ കലക്കൻ പ്രകടനത്തിന് ശേഷം ബൈജു വേഷമിടുന്ന ചിത്രം കൂടിയാണിത് പക്കാ കോമഡി ത്രില്ലെർ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.,പ്രേക്ഷകനെ ആദ്യം മുതൽ അവസാനം വരെ നിർത്താതെ ചിരിപ്പിക്കുന്ന ചിത്രം തന്നെയാണിത്. മൂന്നാമതും ഒരു ഹിറ്റ് ചിത്രം തന്നെയാണ് നാദിർഷ ഒരുക്കിയിരിക്കുന്നത്.ആക്ഷനും റൊമാന്സും കോമെഡിയും ത്രില്ലും എല്ലാം ചേർന്ന ഒരു കംപ്ളീറ്റ് പാക്കേജാണ് ചിത്രം,

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുക തന്നെ ചെയ്തു.ഗംഭീര പ്രകടനമാണ് ഏവരും കാഴ്ചവെച്ചത്.നായികയായി എത്തിയ നിഖിലയും ഗംഭീര പ്രകടനം കാഴ്ചവെച്ചു.ആസിഫിന്റെ കഥാപാത്രം കൊച്ചിക്കാരന്‍ ഷാജിയുടെ കൂട്ടാളിയായി ശ്രീനിവാസനും ചിത്രത്തിലുണ്ട്. ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ചത്

വിനോദ് ഇല്ലംപിള്ളി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ രസകരവും ആവേശകരവുമായ അന്തരീക്ഷം ഒരുക്കിയപ്പോൾ എമിൽ മുഹമ്മദ് ഈണം നൽകിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി..പതിവ് പോലെ പ്രേക്ഷകനെ രസിപ്പിക്കാനുള്ള ചേരുവകൾ എല്ലാം ചേർത്ത ഗംഭീര ചിത്രമാണ് മേരാ നാം ഷാജി

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending