Connect with us

Exclusive

വൈകുണ്ഠപുരത്തിലെ സർപ്രൈസ് ! ആദ്യമായി അല്ലുവിന്റെ മലയാളം ഡബ്ബിങ്

Published

on

വൈകുണ്ഠപുരത്തിലെ സർപ്രൈസ് ! ആദ്യമായി അല്ലുവിന്റെ മലയാളം ഡബ്ബിങ്

അല്ലു അർജുൻ ! ഈ പേര് പരിചിതമാവാത്ത മലയാളികൾ ഇന്ന് കാണില്ല, അത്ര മാത്രം പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കിയ തെലുഗു നായകൻ ആണ് അല്ലു അർജുൻ. യുവ താരങ്ങൾ അരങ്ങുവാഴും മുന്നേ മലയാളി ഹൃദയങ്ങളുടെ തുടിപ്പും പ്രസരിപ്പും എല്ലാം അല്ലു ചിത്രങ്ങൾ ആയിരുന്നു ഒരിക്കൽ. ആര്യയും ഹാപ്പിയും കൃഷ്ണയും എല്ലാം 2000ങ്ങളിൽ യുവപ്രേക്ഷക ഹൃദയങ്ങളിലെ തുടിപ്പായിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും കേരളത്തിൽ അല്ലുവിന്റെ പ്രേക്ഷക സ്വാരീകാര്യതയ്ക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു അല്ലുഅർജുൻ ചിത്രം കൂടി പ്രദർശനത്തിനെത്തുകയാണ്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ ത്രിവിക്രമൻ ശ്രീനിവാസ് ഒരുക്കുന്ന അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രമാണ് കേരളത്തിലും തെലുങ്കിലുമായി ഒരേസമയം പ്രദർശനത്തിനെത്തുന്നത്. മലയാളി പ്രേക്ഷകർക്ക് അല്ലു അർജുനെ പരിചയപ്പെടുത്തിക്കൊടുത്തു ഖാദർ ഹസ്സനും അല്ലു ആർജ്ജുനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

നാളെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്. ചിത്രത്തിലെ ഒരു ഭാഗത്ത് അല്ലുഅർജുൻ തന്റെ ശബ്ദത്തിലാണ് മലയാളത്തിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. അല്ലു ചിത്രങ്ങള്ക്കായി സാധാരണ ശബ്ദം നൽകാറുള്ളത് മലയാളത്തിലെ ഹിറ്റ് സംവിധായകനായ ജിസ് ജോയ്‌യാണ്. ഇത്തവണ വൈകുണ്ഠപുരത്തിൽ ജിസ് ജോയ്ക്ക് ഒപ്പം അല്ലുവിന്റെ ശബ്ദം കൂടി ആരാധകർക്ക് ആസ്വദിക്കാനാകും.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജയറാമും എത്തുന്നുണ്ട്. ഇതിനു വേണ്ടി ജയറാം നടത്തിയ ബോഡി മേക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്ലു അര്‍ജുന്‍, ജയറാം എന്നിവര്‍ക്കൊപ്പം പൂജ ഹെഗ്ഡെ, തബു , നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

Continue Reading

Exclusive

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി…!കലക്കൻ വിവാഹ വീഡിയോ കാണാം

Published

on

എൻ്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.പിന്നീട് തിരക്കഥകൃത്തായും നായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്…വൈകുന്നേരം എറണാകുളം കലൂർ വെച്ച് വിവാഹ സൽക്കാരവും നടക്കും.2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നടനായി അരങ്ങേറി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവുമാണ്.

Continue Reading

Exclusive

ആഘോഷമായി ഭാമയുടെ മൈലാഞ്ചി കല്യാണം..! വീഡിയോ കാണാം

Published

on

നിവേദ്യത്തിലെ നായികയായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഭാമ. ലോഹിതദാസ് അണിയിച്ചൊരുക്കിയ നിവേദ്യത്തിൽ വിനു മോഹന്റെ നായികയായി ആയിരുന്നു ഭാമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം, അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഭാമ പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ മുദ്ര പതിപ്പിച്ചു.ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്.. ഭാമ വിവാഹിതയാകുകയാണ്.. ഇന്ന് മൈലാഞ്ചി കല്യാണം നടക്കുക ഉണ്ടായി.. ദുബായിൽ ബിസിനസ്സ് കാരനായ അരുൺ ജഗദീഷ് ആണ് ഭാമയുടെ വരൻ.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ കിടിലോൽ കിടിലൻ ടീസർ റിലീസായി

Published

on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് മരക്കാർ. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി…ടീസറും റെക്കോർഡുകൾ കാറ്റിൽ പറത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Updates

Trending