Connect with us

Latest News

2020ലെ ആദ്യ ബ്ലോക്ക് ബസ്റ്ററായി ത്രസിപ്പിച്ച് ത്രില്ലടിപ്പിച്ച് അഞ്ചാം പാതിര

Published

on

2020ലെ ആദ്യ ബ്ലോക്ക് ബസ്റ്ററായി ത്രസിപ്പിച്ച് ത്രില്ലടിപ്പിച്ച് അഞ്ചാം പാതിര മെമ്മറീസിനു ദൃശ്യത്തിനു ശേഷം ത്രില്ലർ സിനിമകളുടെ ഗണത്തിൽ പ്രേക്ഷകരെ അത്രയൊന്നും ത്രസിപ്പിക്കുന്ന ഒരു ചിത്രം അടുത്തിടെ ഒന്നും കാണാൻ കഴിയുന്നില്ല എന്നതിൻറെ വിഷമം പല സിനിമ ഗ്രൂപ്പുകളിലും സോഷ്യൽമീഡിയയിലും ആയി ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ഈ പരിഭവത്തിനു അവസാനം കുറിച്ച് 2020-ലെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഞരമ്പുകളെ തണുപ്പിക്കുന്ന ത്രില്ലിംഗ് അനുഭവവുമായി അഞ്ചാം പാതിരാ തിയറ്ററുകളിൽ എത്തിയിരിക്കുന്നു. ആട് പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ഹിറ്റ് മേക്കർ മിഥുൻ മാനുവൽ തോമസ് ആണ് അഞ്ചാം പാതിര ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിർവഹിക്കുന്നു. .സാധാരണ കണ്ടുവരുന്ന ത്രില്ലർ സിനിമകളുടെ സീരിയൽ കില്ലിംഗും ഇൻവെസ്റ്റിഗേഷനും കില്ലറുടെ മാനസികസ്ഥയും ഭാവിയും പറയുന്ന അതേ ശൈലിയെ ഷൈജു ഖാലിധും, സുഷിൻ ശ്യാംമും അടങ്ങുന്ന മികച്ച ടെക്നിക്കൽ വശം കൊണ്ടും ബ്രില്ലെന്റ് ആയി സ്ക്രീനിൽ എത്തിക്കാൻ സംവിധായകനു കഴിഞ്ഞു.മികച്ച തിരക്കഥയും, സിനിമയുടെ മൂഡിനെ പ്രേക്ഷകനിലെക് കുത്തി വെക്കുന്ന തരത്തിലുളള BGM ഉം മികച്ച ക്യമാറ വർക്കും സിനിമയുടെ ആസ്വാദനത്തിന്റെ സിനിമയുടെ ത്രില്ലിംഗ്-നെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.വിവിധ ഭാഷകളിലെ വിവിധ രീതിയിൽ ഉള്ള സസ്പൻസ് ത്രില്ലർ കാണുന്ന മലയാളി പ്രേഷകരുടെ മുന്നിലേക് ഒരു ത്രില്ലർ സിനിമ എത്തിക്കുക എന്നത് വളരെ റിസ്‌ക്ക് ആയിട്ടുള്ള ശ്രമം തന്നെയാണ്. മറ്റൊരു സിനിമകളിലും അനുഭവിച്ചു അറിയാത്ത അനുഭവം നൽകുക എന്നത് വലിയ വെല്ലുവിളി ആയി നിക്കെ തന്നെ സിനിമ കാണുന്ന പ്രേക്ഷകനെ ഓരോ സീനുകളിലൂടെയും കൊണ്ടു പോയി മികച്ച സിനിമാറ്റിക് അനുഭവം തരുന്നു അഞ്ചാം പാതിര.മുൻനിര വേഷങ്ങൾ ചെയ്ത ചാക്കോച്ചനും, ശ്രീനാഥ്‌ ഭാസിയും അടങ്ങുന്നവരുടെ മികച്ച പ്രകടനവും സിനിമയുടെ പോസിറ്റീവ് വശം.എടുത്തുപറയേണ്ടത് ഉണ്ണിമായ അവതരിപ്പിച്ച പോലീസ് കഥാപാത്രമാണ്.സീരിയൽ കില്ലിംഗ് പ്ലോട്ട് ആയി എടുക്കുന്ന സിനിമയിൽ സീരിയൽ കില്ലറുടെ മോട്ടീവ് അത്രമേൽ സ്ട്രോംഗ് ആവണം എങ്കിൽ മാത്രംമേ അയാളുടെ മാനസികവസ്ഥയിൽ പ്രേക്ഷകന് സഞ്ചരിക്കാനും സിനിമ പൂർണമായി മികച്ച അനുഭവം നൽകുകയുമുള്ളു. അതും ഇവിടെ വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു.ഒരു സിനിമയുടെ എല്ലാ ഏരിയയിലും മികച്ച കൈകൾ പതിഞ്ഞ, മിഥുൻ മാനുവൽ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച, കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിലെ മികച്ച വേഷവും നൽകിയ ഒരുപാട് നാളുകൾക്കു ശേഷം മലയാള സിനിമ സാക്ഷിയായ മികച്ച ത്രില്ലർ അനുഭവം ആയി മാറുന്നു അഞ്ചാം പാതിരാ..!

Continue Reading

Latest News

ഗംഭീര തിരിച്ചുവരവുമായി സുരേഷ് ഗോപിയും ശോഭനയും..! തരംഗമായി വരനെ ആവിശ്യമുണ്ട് ടീസർ

Published

on

ദുല്‍ഖറിന്റെ നിര്‍മാണസംരംഭമായ വേഫെയറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സും ചേർന്ന് നിർമ്മിക്കുന്ന വരനെ ആവിശ്യമുണ്ട് ചിത്രത്തിന്റെ ടീസർ റിലീസായി.., ശോഭനയും സുരേഷ് ഗോപിയും ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന ചിത്രമാണിത്.പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശൻറെ ആദ്യ മലയാള ചിത്രം കൂടിയാണിത്.,ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.കോമഡിക്ക് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന രസകരമായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.അനൂപ് സത്യൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്..
സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച മണിച്ചിത്രതാഴിലെ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഒരു ഡയലോഗാണ് സുരേഷ് ഗോപിയുടെ ഗംഗേ വിളി.. ചിത്രത്തിന്റെ ടീസറിലും അത് അവർത്തിച്ചിട്ടുണ്ട് .പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. അനൂപ സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

Continue Reading

Latest News

ആവേഷത്തിലാഴ്ത്താൻ മരക്കാർ എത്തുന്നു..! ആദ്യ ടീസർ ഇന്ന് വൈകുന്നേരം

Published

on

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ ഇന്നെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ടീസറെത്തുന്നത്.പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Latest News

ബിഗ് ബോസിലെ ആദ്യ എലിമിനേഷൻ രാജിനി ചാണ്ടി

Published

on

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ആദ്യ എലിമിനേഷൻ റൌണ്ടാണ് ഇന്നലെ (19 ജനുവരി 2020) ഞായറാഴ്ച്ച നടന്നത്. ആദ്യ എലിമിനേഷനിലെ സാധ്യത പട്ടികയും ചർച്ചകളും പോയവാരം പ്രേക്ഷകരുടെ സ്വരീകരണ മുറിക്കപ്പുറം വരെ സജീവ ചർച്ച ആയിരുന്നു. ആകെ ആറു പേരായിരുന്നു എലിമിനേഷനിലുണ്ടായിരുന്നത്. സുജോ മാത്യു, രാജിനി ചാണ്ടി, രജിത് കുമാർ, എലീന പടിക്കൽ, സോമുദാസ്, അലസാൻഡ്ര എന്നിവരാണ് ആദ്യഘട്ട എലിമിനേഷനെ നേരിട്ടത്.ഇവരിൽ നിന്ന് രാജിനി ചാണ്ടി പുറത്തു പോകുമെന്ന് ഒരു വിഭാഗം പ്രവചിക്കുമ്പോൾ ഡോ. രജിത് കുമാറിനാണ് സാധ്യത കൂടുതൽ എന്ന് വാദിക്കുന്നവരുമുണ്ടായിരുന്നു. എന്നാൽ ഈ തീരുമാനം അറിയാനുള്ള അവസാന നിമിഷങ്ങളിലും പ്രേക്ഷകരുടെ പ്രവചനത്തെ കവച്ചുവെക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയാം. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം പ്രേക്ഷകർ വിലയിരുത്തിയപ്പോൾ രാജിനി ചാണ്ടിയും രജിത് കുമാറും മാനസികമായി പിരിമുറുക്കങ്ങൾ നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരുവേള വീട്ടിലെ പ്രായമേറിയ മത്സരാർത്ഥിയായ രാജിനി ചാണ്ടിയുടെ മാനസിക അവസ്ഥ കരച്ചിലായി പുറത്തു വരികയും ചെയ്തിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ മുതൽ എലിമിനേഷനിലുള്ള എല്ലാവരും പുറത്തേയ്ക്ക് പോകാനായി പെട്ടിയൊക്കെ പായ്ക്ക് ചെയ്തുള്ള ഇരിപ്പിലായിരുന്നു. സുജോയും അലസാൻഡ്രയും കളിയിൽ തുടരട്ടെ എന്നായിരുന്നു ബിഗ് ബോസിൻ്റെ ആദ്യ തീരുമാനം. ഇരുവരും എലിമിനേഷനിൽ നിന്ന് ആദ്യം വീട്ടിനുള്ളിൽ തുടരാൻ അകത്തേയ്ക്ക് പ്രവേശിച്ചതിന് പിന്നാലെ എലിമിനേഷനിൽ നിന്ന് രക്ഷപെട്ടത് എലീന പടിക്കലാണ്. വീട്ടിലെ പാട്ടുകാരനായ സോമദാസും എലിമിനേഷനിൽ നിന്ന് രക്ഷപെട്ട് വീട്ടിനുള്ളിലേക്ക് കയറി. ഒടുവിഷ പ്രേക്ഷകരുടെ ഹൃദയതാളത്തിൻ്റെ ആക്കം കൂട്ടിക്കൊണ്ടാണ് രജിത് കുമാറും രാജിനി ചാണ്ടിയും വിധിയറിയാനായി കാത്തു നിന്നത്. ഒടുവിൽ വിധി വന്നു, രജിത് കുമാറിന് വീട്ടിൽ തുടരാം.ആദ്യം ബിഗ്ബോസ്സ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത് വീട്ടിലെ ഏവരുടെയും സ്നേഹനിധിയായ അമ്മിച്ചി രാജിനി ചാണ്ടിയാണ്. രാജിനിയുടെ ആഗ്രഹവും അത് തന്നെയായിരുന്നുവെന്ന് വേണം കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകളിൽ നിന്ന് മനസിലാക്കാൻ. ഏതായാലും ബിഗ് ബോസ് വീട്ടിൽ നിന്ന് ആദ്യം പുറത്തു പോകുന്ന മത്സരാർത്ഥി രാജിനി ചാണ്ടിയായി മാറിക്കഴിഞ്ഞു. മറ്റു മത്സരാർത്ഥികളെയെല്ലാം ആശ്ലേഷിച്ച് യാത്ര പറഞ്ഞ ശേഷമാണ് രാജിനി ചാണ്ടി ബിഗ് ബോസ് വീട് വിട്ടത്.

Continue Reading

Updates

Trending