ചാക്കോച്ചൻ – ആഷിക്ക് ഉസ്മാൻ ടീമിന്റെ അള്ള് രാമേന്ദ്രനിൽ അമൃതേഷായി ശ്രീനാഥ് ഭാസിയും

0

ചാക്കോച്ചൻ – ആഷിക്ക് ഉസ്മാൻ ടീമിന്റെ അള്ള് രാമേന്ദ്രനിൽ അമൃതേഷായി ശ്രീനാഥ് ഭാസിയും

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചെറിയ ബജറ്റിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ‘പോരാട്ട’ത്തിന്‍റെ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിൻറെ ആദ്യ ടീസർ സോഷ്യൽ മീഡിയകളിൽ തരഗം സൃഷ്ടിച്ചിരുന്നു. ചാക്കോച്ചന്റെ ഇതുവരെ കാണാത്ത മാസ്സ് ലുക്കിൽ ആയിരുന്നു ചിത്രത്തിന്റർ ആദ്യ ടീസർ, ചിത്രത്തിൽ പ്രധാന വേഷത്തിൽ ശ്രീനാഥ് ഭാസിയും എത്തുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍റെ കരിയറില്‍ ഇതുവരെ ചെയ്തവയില്‍ നിന്ന് ഏറെ വ്യത്യസ്തമാവുമെന്ന് കരുതപ്പെടുന്ന കഥാപാത്രമാണ് അള്ള് രാമേന്ദ്രന്‍. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ഷാന്‍ റഹ്മാന്‍. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കല, വര്‍ണ്യത്തില്‍ ആശങ്ക, തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Share.