Connect with us

Latest News

മനസ്സ് നിറഞ്ഞു ചിരിക്കാം കുടുംബത്തോട് ഒപ്പം…‘അള്ള് രാമേന്ദ്രന്‍’ റിവ്യൂ വായിക്കാം..

Published

on

ചെറിയ ബജറ്റിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ‘പോരാട്ട’ത്തിന്‍റെ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ്. ചിത്രത്തിന്റെ ട്രെയിലറും , ഗാനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്. വ്യത്യസ്തമായ ലുക്കിൽ ചാക്കോച്ചൻ എത്തുന്നു എന്നത് നേരത്തെ തന്നെ പ്രേക്ഷകരിൽ ആവേശം ഉളവാക്കിയ ഒന്നാണ്. സജിൻ ചെറുക്കയിൽ, വിനീത് വാസുദേവൻ എന്നവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
പോലീസുകാരനായ രാമേന്ദ്രൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത്. രാമേന്ദ്രന് ചുറ്റുമാണ് കഥ വികസിക്കുന്നത്, നിരവധി പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും ആവേശകരവുമായ സംഭവ വികാസങ്ങളിൽ കൂടിയുമാണ് ചിത്രം സഞ്ചരിക്കുന്നത്. രാമേന്ദ്രൻ എന്ന പൊലീസ് എങ്ങനെ അള്ള് രാമേന്ദ്രൻ ആയി എന്നു ചിത്രം കാണിച്ചു തരും. കൃഷ്‌ണകുമാർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നായികമാരായി ചാന്ദിനി, അപർണ ബാലമുരളി എന്നിവരും വേഷമിടുന്നു.


മികച്ച ഹാസ്യ രംഗങ്ങളും ഓരോ കഥാപത്രങ്ങൾക്കും വ്യക്തമായ സ്ഥാനവും നൽകിയിട്ടുണ്ട് ചിത്രത്തിൽ. കോമഡി ട്രാക്കിൽ പോകുന്ന ചിത്രം പതിയെ സീരിയസ് ട്രാക്കിലേക്ക് മാറുന്നുണ്ട്, എന്നാൽ അത് വളരെ മനോഹരമായി തന്നെ ചെയ്യാൻ സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും കഴിഞ്ഞു… ഓരോ കഥാപത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ചാക്കോച്ചൻ തന്റെ പോലീസ് വേഷം മനോഹരമാക്കി, കൃഷ്ണ കുമാർ, ധർമജൻ, ഹരീഷ്, ശ്രീനാഥ്‌ ഭാസി തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കി. ചാന്ദിനി ശ്രീധരൻ, അപർണ്ണ ബാലമുരളി എന്നിവർ തങ്ങളുടെ നായിക വേഷത്തിന് ജീവൻ പകരുക തന്നെ ചെയ്തു, ഒരിക്കൽ കൂടി അപർണ്ണ ബാലമുരളിയുടെ മിന്നുന്ന പ്രകടനം പ്രേക്ഷകന് കാണാം.


ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോകുക തന്നെ ചെയ്യും, അത്രയ്ക്ക് മികവിട്ടു നിന്നു ഇരുവരുടെയും ഭാഗങ്ങൾ.. ഒരു കിടിലൻ കോമഡി എന്റർടൈന്മെന്റ് ആണ് അള്ള് രാമേന്ദ്രൻ. മനസ്സ് നിറഞ്ഞു ചിരിക്കാം കുടുംബത്തോട് ഒപ്പം.

Continue Reading

Latest News

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….

Published

on

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….
ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്‌റീന ഫാന്‍സ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്‍.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്കാെപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചെയ്ത നാല് ചിത്രങ്ങളും വലിയ വിജയമാക്കി തീര്‍ത്ത നടിയാണ് ഐശ്വര്യ , വീണ്ടും ഒരു ഹിറ്റ് ചിത്രം തന്നെ പ്രതീക്ഷിക്കാം.ചിത്രത്തിന്‍റെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നവയാണ്.

Continue Reading

Latest News

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

Published

on

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

സമീപകാലത്ത് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഒമർ ലുലു ഒരുഅഡാർലവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാണിക്യമലരായ പൂവേ എന്ന ഗാനവും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു, കേരളവും കിടന്ന അന്യഭാഷയിൽ വരെ പ്രിയ വാരിയർ പ്രേക്ഷകരുടെ മനസ്സുകളിൽ കീഴടക്കിയപ്പോൾ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ വാനോളം ഉയർന്നു.

ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പോയവാരം ആണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്. ലോകമെമ്പാടും 2000 തിയേറ്ററിലെ തിയറ്ററുകളിൽ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നത്തെ കൗമാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ യുവപ്രേക്ഷകർ ആഘോഷപൂർവ്വമാണ് വരവേറ്റത്തും അഭിപ്രായങ്ങൾ നേടിയെടുത്തതും. എന്നാൽ ചിത്രത്തിലെ ക്ലൈമാക്സിന്‌ പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്, പുതിയ ക്ലൈമാക്സുമായി ചിത്രം നാളെ തിയറ്ററുകളിൽ വീണ്ടുമെത്തുകയാണ്.

ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് പുതിയ ക്ലൈമാക്സ് എത്തുന്നതോറ്റുകൂടി ചിത്രം കൂടുതൽ ജനപ്രീതി നേടുമെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.

Continue Reading

Latest News

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി

Published

on

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി Taxiwala Telugu movie also stars Kalyani, Madhunandan, Sijju Menon, Ravi Prakash, Ravi Varma, Uttej, Vishnu and others. Taxiwaala Movie Details: Cast: Vijay Deverakonda, Priyanka Jawalkar and Malavika Nair Director: Rahul Sankrityan Music: Jakes Bejoy Producer : SKN Banners : UV Creations and GA2 Pictures Cinematographer: Sujith Sarang Screenplay & Dialogues by Saikumar Reddy.

Continue Reading

Updates

Trending