Connect with us

Latest News

അഡാറ് ലൗവിനു അഡാറ് റിലീസ് തന്നെ…ചിത്രം എത്തുന്നത് 2000 തീയറ്ററുകളിൽ

Published

on

ഫെബ്രുവരി 14ന് റിലീസിനെത്തുന്ന ചിത്രം അഡാറ് ലൗ ഷൂട്ടിംഗ് സമയത്തുതന്നെ നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനവും പ്രിയാവാര്യരുടെ കണ്ണിറുക്കലും ഒട്ടുമിക്ക രാജ്യങ്ങളില്‍ ഉള്ള സിനിമാ ആരാധരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.കണ്ണിറുക്കലിന് പിന്നാലെ ലിപ്പ് ലോക്ക് ടീസറുമായി എത്തിയപ്പോൾ ആരാധകരും വിമർശകരും ചിത്രത്തിന് കൂടി.

റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം അഡാറ് ലൗ മലയാളത്തില്‍ ഇതുവരെയുണ്ടാകാത്ത അത്രയും ഹൈപ്പ് സൃഷ്ടിക്കുകയാണ്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിനും അപ്പുറമാണ് ഈ കണക്കുകള്‍.തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ ഈ പ്രതീക്ഷയുടെ തെളിവാണെന്നുപറയാം.

ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

Continue Reading

Latest News

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….

Published

on

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….
ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്‌റീന ഫാന്‍സ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്‍.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്കാെപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചെയ്ത നാല് ചിത്രങ്ങളും വലിയ വിജയമാക്കി തീര്‍ത്ത നടിയാണ് ഐശ്വര്യ , വീണ്ടും ഒരു ഹിറ്റ് ചിത്രം തന്നെ പ്രതീക്ഷിക്കാം.ചിത്രത്തിന്‍റെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നവയാണ്.

Continue Reading

Latest News

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

Published

on

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

സമീപകാലത്ത് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഒമർ ലുലു ഒരുഅഡാർലവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാണിക്യമലരായ പൂവേ എന്ന ഗാനവും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു, കേരളവും കിടന്ന അന്യഭാഷയിൽ വരെ പ്രിയ വാരിയർ പ്രേക്ഷകരുടെ മനസ്സുകളിൽ കീഴടക്കിയപ്പോൾ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ വാനോളം ഉയർന്നു.

ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പോയവാരം ആണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്. ലോകമെമ്പാടും 2000 തിയേറ്ററിലെ തിയറ്ററുകളിൽ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നത്തെ കൗമാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ യുവപ്രേക്ഷകർ ആഘോഷപൂർവ്വമാണ് വരവേറ്റത്തും അഭിപ്രായങ്ങൾ നേടിയെടുത്തതും. എന്നാൽ ചിത്രത്തിലെ ക്ലൈമാക്സിന്‌ പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്, പുതിയ ക്ലൈമാക്സുമായി ചിത്രം നാളെ തിയറ്ററുകളിൽ വീണ്ടുമെത്തുകയാണ്.

ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് പുതിയ ക്ലൈമാക്സ് എത്തുന്നതോറ്റുകൂടി ചിത്രം കൂടുതൽ ജനപ്രീതി നേടുമെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.

Continue Reading

Latest News

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി

Published

on

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി Taxiwala Telugu movie also stars Kalyani, Madhunandan, Sijju Menon, Ravi Prakash, Ravi Varma, Uttej, Vishnu and others. Taxiwaala Movie Details: Cast: Vijay Deverakonda, Priyanka Jawalkar and Malavika Nair Director: Rahul Sankrityan Music: Jakes Bejoy Producer : SKN Banners : UV Creations and GA2 Pictures Cinematographer: Sujith Sarang Screenplay & Dialogues by Saikumar Reddy.

Continue Reading

Updates

Trending