ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ മനം കവർന്ന് ആനകള്ളൻ…. റീവ്യൂ വായിക്കാം….

0

ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ മനം കവർന്ന് ആനകള്ളൻ…. റീവ്യൂ വായിക്കാം….

പ്രശസ്ത തിരക്കഥാകൃത്തായ ഉദയ കൃഷ്ണയുടെ രചനയിൽ മര്യാദ രാമൻ എന്ന ദിലീപ് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്ന സുരേഷ് ദിവാകർ സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് ആനകള്ളൻ. സപ്ത തരംഗ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.. പൊട്ടിച്ചിരി ഉണർത്തുന്ന ട്രെയിലർ ബിജു മേനോൻ ആലപിച്ച ഗാനം തുടങ്ങിയവ എല്ലാം നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചവയാണ്.


ബിജുമേനോൻ നായകനായി എത്തിയപ്പോൾ പ്രധാന വേഷങ്ങളിൽ അനുശ്രീ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവർ അണിനിരന്നു. ഒരു കള്ളന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പവിത്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ ബിജുമേനോൻ അവതരിപ്പിച്ചു. പവിത്രന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില രസകരമായ സംഭവ വികസങ്ങളും പവിത്രൻ ചെന്ന് പെടുന്ന ചില സാഹചര്യങ്ങളും എല്ലാം ഹാസ്യത്തിൽ ചാലിച്ച് മനോഹരമായി ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും.ഒരു കള്ളന്റെ സഹായം പോലീസിന് വേണ്ടി വരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ ചിത്രം വികസിക്കുന്നത്

ബിജു മേനോൻ എന്ന നടൻ ഒരിക്കൽ കൂടി ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ അനുശ്രീ, സുരാജ്, സിദ്ദിഖ് എന്നിവർ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം നൽകി. പ്രേക്ഷകരെ കയ്യിലെടുക്കുന്ന കിടിലൻ പ്രകടനമാണ് ബിജു മേനോൻ നൽകിയത്.മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാരിഷ് കണാരൻ, കനിഹ, ഷംന കാസിം, സുധീർ കരമന, ഇന്ദ്രൻസ്, ധർമജൻ, സായി കുമാർ, സുരേഷ് കൃഷ്ണൻ, പ്രിയങ്ക, ബിന്ദു പണിക്കർ, എന്നിവരും ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിട്ടുള്ളത്

ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ പ്രേക്ഷകർക്ക് നൽകി കൊണ്ടാണ് സുരേഷ് ദിവാകർ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ലക്‌ഷ്യം ഈ സംവിധായകൻ വളരെ ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട് എന്ന് പറയാം.. മികച്ച ഛായാഗ്രഹണം, സംഗീതം എന്നിവയെല്ലാം ആനകള്ളന് ഗുണമായി. ആൽബി ഒരുക്കിയ ദൃശ്യങ്ങളും നാദിർഷ ഒരുക്കിയ സംഗീതവും മികവിട്ട് നിന്നു… കുടുംബമായി പൊട്ടി ചിരിക്കാനും ആനന്ദിക്കാനും സാധിക്കുന്ന മികച്ച ഒരു ചിത്രമാണ് ആനകള്ളൻ.

Share.