ആമി സുന്ദരം ! മനോഹരം ! റിവ്യു വായിക്കാം

0
ആമി സുന്ദരം ! മനോഹരം ! റിവ്യു വായിക്കാം

ആമി എന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു, ചിത്രത്തില്‍ ആദ്യം നായികയായി പ്രഖ്യാപിച്ചത് പ്രമുഖ ബോളിവുഡ് താരം വിദ്യാ ബാലനെ ആയിരുന്നു, പിന്നീട് വ്യക്തമല്ലാത്ത പല കാരണങ്ങള്‍ കൊണ്ട് വിദ്യാ ബാലന്‍ പിന്മ്മാരുകയും ആ സ്ഥാനത്തിലേക്ക് മഞ്ജു വാര്യര്‍ എത്തുകയും ആണ് ഉണ്ടായത്.

ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രമാണ് ആമി. കമൽ സംവിധാനം ചെയ്ത ആമി റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സെൻട്രൽ പിക്‌ചേഴ്‌സ് ചിത്രം വിതരണത്തിന് എത്തിച്ചു.. മഞ്ജു വാര്യർ,മുരളി ഗോപി, അനൂപ് മേനോൻ, ടോവിനോ തോമസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ്” ആമി” .

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യറാണ് മാധവികുട്ടി ആയി വേഷമിട്ടത്.ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാള സിനിമയക്ക് മറ്റൊരു മികച്ച ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് കമൽ.. മാധവികുട്ടിയായി മഞ്ജു വാര്യർ വേഷമിട്ടപ്പോൾ ദാസ് ആയി എത്തിയത് മുരളി ഗോപി ആയിരുന്നു.നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും കമലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ആമിയ്ക്കുണ്ട്.

ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്തെന്നു പ്രത്യേകം എടുത്തു പറയേണ്ട ആവശ്യകതയില്ല. മാധവി കുട്ടിയുടെ ജീവിതം അവരുടെ കഥകളിൽ കൂടി നമ്മൾ ഒരുപാട് വായിച്ചറിഞ്ഞിട്ടുമുണ്ട്. കമലാ ദാസ് ആയി മഞ്ജു തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയപ്പോൾ സഹീർ അലിയ്യായി അഭിനയിച്ച അനൂപ് മേനോനും തന്റെ വേഷം ഭംഗിയാക്കി. ടോവിനോ തോമസിന്റെ അതിഥി വേഷവും മനോഹരമായിരുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച രാഹുൽ മാധവ് , കെ പി എ സി ലളിത, ജ്യോതികൃഷ്ണ, അഞ്ജലി നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിനയ പ്രസാദ്, രസ്ന പവിത്രൻ, മാളവിക വിനോദ്, സന്തോഷ് കീഴാറ്റൂർ, ശ്രീജ , രഞ്ജി പണിക്കർഎന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങൾക്കു കിട്ടിയ ഭാഗങ്ങൾ അവതരിപ്പിച്ചു.

ചിത്രത്തിൽ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കുക തന്നെ ചെയ്തു. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മനോഹര ഗാനങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിൽ കൂടിയും സിനിമയിലേക്ക് കൂടുതൽ ഇഴകി ചേരുവനായി സാധിച്ചു.. ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും എം ജയചന്ദ്രൻ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ പ്രൗഢി ഇരട്ടിയാക്കി എന്ന് നിസംശയം പറയാം.ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊന്നാണ് ദൃശ്യങ്ങൾ..മനോഹര ദൃശ്യങ്ങൾ ഒരുക്കിയത് മധു നീലകണ്ഠനാണ്.

Share.