പ്രേക്ഷകരുടെ പ്രിയ താരം അജുവിന് ഇന്ന് 34-ാം പിറന്നാൾ

0

പ്രേക്ഷകരുടെ പ്രിയതാരം അജു വർഗീസിന് ഇന്ന് 34ആം പിറന്നാൾ. ചുരുങ്ങിയ കാലയളവിൽ അനേകം മികച്ച കഥാപാത്രങ്ങളിൽ കൂടി മലയാള സിനിമ ലോകത് തന്റേതായ സ്ഥാനം കണ്ടെത്താൻ അജു വർഗീസ് എന്ന നടന് സാധിച്ചു.2010ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അജു പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി തീർന്നു.മാണിക്യക്കല്ല് ,സെവന്‍സ് ,ഡോക്ടര്‍ ലൗ, കിളി പോയി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സക്കറിയയുടെ ഗര്‍ഭിണികള്‍,ബൈസൈക്കിള്‍ തീവ്‌സ്, പകിട,പോളി ടെക്‌നിക് , പുണ്യാളൻ അഗര്ബത്തീസ്, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, തട്ടത്തിൻ മറയത്ത്, ഞാൻ മേരിക്കുട്ടി, ലവകുശ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരനായി അജു വർഗീസ് മാറി.


ഇന്ന് മലയാള സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു അഭിവാജ്യ ഘടകമായി അജു മാറി. അജു വർഗീസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളും നിരവധിയാണ്. ഇന്ന് പ്രദർശനത്തിന് എത്തിയ വിജയ് സൂപ്പറും പൗർണമിയിലും വളരെ ശ്രദ്ധേയമായ ഒരു വേഷം അജു ചെയ്തിട്ടുണ്ട്.സച്ചിന്‍, പന്ത്, ജൂണ്‍,ഷറഫുദ്ദീൻ നായകനായി എത്തുന്ന നീയും ഞാനും, പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന മധുരരാജ, ദിലീപ് വക്കീൽ വേഷത്തിൽ എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, ,ജാക്ക് ആന്‍ഡ് ജില്‍, ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന നിവിൻ പോളി – നയൻതാര ചിത്രം ലൗ ആക്ഷൻ ഡ്രാമ, സായാഹ്ന വാര്‍ത്തകള്‍, മസ്താന്‍, വിജയ് സേതുപതി മലയാളത്തിലേക്ക് ചുവടു വെക്കുന്ന ആദ്യ ചിത്രം മാര്‍ക്കോണി മത്തായി തുടങ്ങിയവയാണ് അജുവിന്റെ വരാനിരിക്കുന്ന റിലീസുകൾ

Share.