Connect with us

Events

ഇന്നാണ് ആ ദിവസം തെന്നിന്ത്യ അടക്കി ഭരിക്കാനായി വെള്ളിത്തിരയിൽ ദളപതി അവതരിച്ച ദിവസം

Published

on

ഇന്നാണ് ആ ദിവസം തെന്നിന്ത്യ അടക്കി ഭരിക്കാനായി വെള്ളിത്തിരയിൽ ദളപതി അവതരിച്ച ദിവസം

ഇന്നാണ് ആ ദിവസം ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന തമിഴൻ തമിഴ്‌നാട് അടക്കി ഭരിക്കുവാനായി തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നായകനായി കാൽ എടുത്തു വെച്ച ദിവസം,,
അതെ 1992 ഡിസംബർ 4
26 years of VIJAYSM

ജോസഫ് വിജയ് ചന്ദ്രശേഖർ, (ജനനം: ജൂൺ 22, 1974).ആരാധകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം “ഇളയദളപതി” എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി.

വിജയ് അഭിനയജീ‍വിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് വിജയകാന്തും ഒന്നിച്ചു സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു.പിന്നീട് ചില ലോ ബഡ്ജറ് പരാജയചിത്രങ്ങളിൽ അഭിനയിച്ചു. മറ്റൊരു പ്രമുഖ യുവതാരം അജിത് ഒരുമിച്ചു 1994 രാജാവിൻ പാർവ്വയിലെ എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ സിനിമയിൽ അജിത്തിന്റെ നഷ്ടപ്രണയത്തിനു പകരം വീട്ടുന്ന സുഹൃത്ത് ആയിട്ടാണ് വിജയ് അഭിനയിച്ചത്.1996 ൽ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം. പിന്നീട് “വൺസ് മോർ”, നേര്ക്കു നേർ,കാതലുക്ക് മര്യാദൈ ,തുള്ളാത്ത മണവും തുള്ളും തുടങ്ങിയ വിജയചിത്രങ്ങളും അഭിനയിച്ചു. കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും തേടിയെത്തി. ഇക്കാലത്ത് അദ്ദേഹം ചെയ്ത അധികം സിനിമകളും കോമഡി പ്രണയ ചിത്രങ്ങൾ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത് .

2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂർണമായും വിജയുടേത് ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ധിഖിന്റെ “ഫ്രണ്ട്‌സ്” തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ “സരക്ക് വെച്ചിരുക്കു” എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു.പിന്നീട് ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക് വഴിത്തിരിവ് ആയത് . ഇതിലൂടെ വിജയ് യുവനടന്മാർക്കിടയിൽ ഏറ്റവും നല്ല ആക്ഷൻ മാസ്സ്‌ ഹീറോ ആണെന്ന് തെളിയിച്ചു. അടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി.രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു.

2014ൽ വിജയ്, ജില്ല എന്ന സിനിമയിൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കൂടെ തകർത്തഭിനയിച്ചു.

വിജയ്‌യെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത 25 കാര്യങ്ങള്‍

1 വിജയ്‌യും സൂര്യയും ക്ലാസ്മേറ്റ്‌സാണ്. ചെന്നൈ ലയോള കോളേജില്‍ വിജയ്‌യുടെ സഹപാഠിയായിരുന്നു സൂര്യ.

2 വിജയ് വിജയകാന്തിന്റെ കട്ടഫാന്‍ ആണ്. വിജയ് ആദ്യമായി അഭിനയിച്ചത് വിജയകാന്തിന്റെകൂടെ വെട്രി എന്ന മൂവിയാണ്. ഒരുപക്ഷേ, വിജയ്ക്ക് ആ പേരു വരാന്‍ കാരണം വിജയകാന്ത് ആയിരിക്കും. വിജയകാന്തിന്റെ വിജയ് എടുത്തിട്ടായിരിക്കാം വിജയ് എന്ന പേരുണ്ടാക്കിയത്.

3 വിജയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കളര്‍ ബ്ലാക്കും ബ്ലൂവുമാണ്. പൊതുവെ വിജയ് ഏത് പരിപാടിക്കും നീല അല്ലെങ്കില്‍ കറുപ്പ് ഡ്രസ്സേ ഇടാറുള്ളൂ. ജീന്‍സും ടീഷര്‍ട്ടുമാണ് വിജയ്ക്ക് ഇഷ്ടപ്പെട്ട വേഷം.

4 നാളൈ തീര്‍പ്പ് മുതല്‍ തെറിവരെ 9 മൂവികളില്‍ വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര് വിജയ് എന്നുതന്നെയായിരുന്നു. വിജയ് നായകനായ ആദ്യ മൂന്നുപടത്തിലും വിജയ്‌യുടെ പേര് വിജയ് എന്നു തന്നെയായിരുന്നു.

5 വിജയ് നായകനായ ആദ്യത്തെ മൂവി നാളൈ തീര്‍പ്പ് നിര്‍മിച്ചതും കഥ എഴുതി സംവിധാനം ചെയ്തതും വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ആണ്. 28 ലക്ഷം മുടക്കി എടുത്ത പടം ബോക്‌സാഫീസില്‍ 23 ലക്ഷമേ കളക്ട് ചെയ്തുള്ളൂ.

6 വിജയ്‌യെ വെച്ച് ഏറ്റവും അധികം സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ആണ്. 10 സിനിമ. വിജയ്‌യെ വെച്ച് ഏറ്റവും അധികം സിനിമ നിര്‍മിച്ചിരിക്കുന്നത് ആര്‍.ബി. ചൗധരി ആണ്.

7 സൂര്യ ആദ്യമായി അഭിനയിച്ചത് വിജയ്‌യുടെ കൂടെയാണ്. നേര്‍ക്കുനേര്‍ എന്ന മൂവിയില്‍. അജിത്ത് ഒഴിവാക്കിയ കഥാപാത്രമാണ് സൂര്യ ചെയ്തത്.

8 വിജയ്യുടെ അമ്മ ശോഭ ഒരു പാട്ടുകാരിയാണ്. മൂന്ന് വിജയ് പടത്തില്‍ അവര്‍ പാടിയിട്ടുണ്ട്. വിഷ്ണുവിലും വണ്‍മോറിലും വിജയ്‌യുടെ കൂടെത്തന്നെയാണ് വിജയ്‌യുടെ അമ്മ പാടിയിരിക്കുന്നത്.

9 1997-ല്‍ വിജയ്‌യുടെ ലൗ ടുഡേ എന്ന മൂവി വന്നതിന് ശേഷമാണ് ആരാധകര്‍ വിജയ്‌യെ ‘ഇളയദളപതി’ എന്ന് വിളിച്ചുതുടങ്ങിയത്.

10 വിജയ്‌യുടെ ഇഷ്ടപ്പെട്ട നമ്പര്‍ 8 ആണ്.

11 ലൊക്കേഷനില്‍ ആയാലും വീട്ടില്‍ ആയാലും ദേഷ്യം വന്നാല്‍ വിജയ് ഇറങ്ങിപ്പോകും.

12 വിജയ് വീട്ടില്‍ ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ കേറി ഭക്ഷണം ഉണ്ടാക്കും. നോണ്‍ വെജിറ്റേറിയന്‍ ആയ വിജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ദോശയാണ്.

13 തമിഴിലെ ഏറ്റവും അധികം പുതിയ സംവിധായകര്‍ക്ക് അവസരം കൊടുത്ത സൂപ്പര്‍സ്റ്റാര്‍ വിജയ് ആണ്. ഇതുവരെ വന്ന വിജയ്‌യുടെ 59 പടത്തില്‍ 20ഉം സംവിധാനം ചെയ്തത് പുതിയ സംവിധായകര്‍ ആണ്.

14 വിജയ് നല്ലൊരു ടെന്നീസ് കളിക്കാരനാണ്. തെറിയുടെ ലൊക്കേഷനില്‍ സംവിധായകന്‍ അറ്റ്‌ലിക്കും ഭാര്യയ്ക്കുമൊപ്പം വിജയ് ടെന്നിസ് കളിക്കുമായിരുന്നു.

15 വിജയ്ക്ക് കൂടെ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള നടി സിമ്രാന്‍ ആണ്. സിമ്രാന്‍ നന്നായി ഡാന്‍സ് ചെയ്യും. അതാണ് കാരണം.

16 വിജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകര്‍ മണിരത്‌നവും ഫാസിലും ആണ്. പക്ഷേ, ഇതുവരെയായിട്ട് ഒരു മണിരത്‌നം പടത്തിലും വിജയ്ക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.

17 ഇന്ത്യ കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലായി വിജയ്ക്ക് പതിനായിരത്തോളം ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ട്.

18 ധൂള്‍, മുതല്‍വന്‍ തുടങ്ങിയ സിനിമകള്‍ വിജയ് ഒഴിവാക്കിയ സിനിമകള്‍ ആണ്.

19 ഡ്രൈവിങ് വിജയ്ക്ക് ഭയങ്കര ക്രേസ് ഉള്ള കാര്യമാണ്. ചിലപ്പോള്‍ ഡ്രൈവറെ ഒഴിവാക്കി വിജയ് കാറില്‍ കറങ്ങും. അതുപോലെ ബൈക്കില്‍ ചെന്നൈയില്‍ ചുറ്റിക്കറങ്ങാനും വിജയ്ക്ക് ഇഷ്ടമാണ്.

20 വിജയ്‌യുടെ മകന്റെ പേര് സഞ്ജയ് എന്നാണ്. വിജയ്‌യുടെ ഭാര്യയുടെ പേരായ സംഗീതയിലെ ടമൃനും വിജയ്‌യിലെ അവസാന മൂന്നക്ഷരമായ ഖമള്‍ഉം എടുത്തിട്ടാണ് മകന് ടമൃളമള്‍ എന്ന് പേരിട്ടത്.

21 വിജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലണ്ടന്‍ ആണ്. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ വിജയ് അധികവും താമസിക്കുന്നത് ലണ്ടനിലാണ്.

22 കൈകുത്തി കാല്‍ മുകളിലേക്ക് ആക്കി നടക്കുന്നത് വിജയ്‌യുടെ ചെറുപ്പക്കാലത്തെ പ്രധാനപ്പെട്ട വിനോദമായിരുന്നു. സഹോദരിയെ കളിപ്പിക്കാന്‍ വേണ്ടിയാണ് വിജയ് അങ്ങനെ ചെയ്തിരുന്നത്.

23 ചെറുപ്പത്തില്‍ വിജയ് നന്നായി സംസാരിക്കുമായിരുന്നു. സഹോദരിയുടെ മരണത്തിനുശേഷമാണ് വിജയ് ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായത്.

24 ആദ്യകാലത്ത് വിജയ് നായകനായ സിനിമകള്‍ വിതരണത്തിന് എടുക്കാന്‍ ആളുണ്ടായിരുന്നില്ല. തുടര്‍ പരാജയങ്ങളും ഇവന്റെ മുഖം കണ്ടാല്‍ തിയേറ്ററില്‍ ആളുകയറില്ല എന്നുമാണ് അതിന് വിതരണക്കാര്‍ പറഞ്ഞ ന്യായം.

25 വിജയ് ഇതുവരെയായി 31 സിനിമകളില്‍ പാടിയിട്ടുണ്ട്. 1999-ല്‍ പെരിയണ്ണ എന്ന മൂവിയില്‍ സൂര്യയ്ക്ക് വേണ്ടി വിജയ് പാടിയിട്ടുണ്ട്.

Continue Reading

Events

സെലിബ്രിറ്റി ക്രിക്കറ്റ് ഓൺലൈൻ പ്രീമിയർ ലീഗ് മൂന്നാം ദിവസത്തിലേക്ക്

Published

on

സെലിബ്രിറ്റി ക്രിക്കറ്റ് ഓൺലൈൻ പ്രീമിയർ ലീഗ് മൂന്നാം ദിവസത്തിലേക്ക്

സിനിമ മിമിക്രി മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് പൂർണമായ വിജയ് സൂപ്പറും പൗർണമിയും അവതരിപ്പിക്കുന്ന ഓൺലൈൻ പ്രീമിയർ ലീഗ് 2019 മൂന്നാം ദിവസത്തിലേക്ക് കൊച്ചി കളമശ്ശേരി സെൻറ് പോൾസ് ക്രിക്കറ്റ് മൈതാനത്ത് നടന്നു വരുന്നു. ഞായറാഴ്ച പ്രശസ്ത സിനിമാതാരങ്ങളായ വിനയ് ഫോർട്ടും ശ്രിദ്ധയും ഉദ്ഘാടനംചെയ്ത ടൂർണമെന്റിൽ ഇന്നലെ നാല് മത്സരങ്ങളാണ് നടന്നത്.

രാവിലെ നടന്ന ആദ്യ മത്സരത്തിൽ മാസ്റ്റർ ബ്ളാസ്റ്റേഴ്‌സും ഡാൻസ് മാസ്റ്റേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത മാസ്റ്റർ ബ്ളാസ്റ്റേഴ്‌സ് നിശ്ചിത 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൻസ് എടുത്തപ്പോൾ ഡാൻസ് മാസ്റ്റേഴ്സ് ഇലവൻ 15 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 80 രൻസ് എടുക്കാനെ സാധിച്ചുള്ളൂ.
കേരള ഡയറക്ടേഴ്‌സും ഓണലൈൻ ഫൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 142 രൻസ് കേരള ഡയറക്ടേഴ്‌സും എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓണലൈൻ റൈഡേഴ്‌സ് 88 രൻസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മത്സരത്തിൽ ശ്യാം മോഹൻ ഹാട്രിക്ക് ഉൾപ്പെടെ നാല് വിക്കറ്റുകൾ നേടിയിരുന്നു.


മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സുവി സ്‌ട്രൈക്കേഴ്‌സ് 49 റൺസിന്‌ ആൾ ഔട്ട് ആയപ്പോൾ മാ ഫൈറ്റ് റൈഡേഴ്‌സ് 5 ഓവറിൽ 10 വിക്കറ്റിന് ലക്ഷ്യം കണ്ടു, മത്സരത്തിൽ സാജു നവോദയ(പാഷാണം ഷാജി) ആണ് മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടിയത്. ടൂർണമെന്റിലെ ആദ്യ 5 വിക്കറ്റ് നേട്ടവും സാജു നവോദയ സ്വന്തമാക്കി.
നാലാം മത്സരത്തിൽ 98 രൻസ് നേടിയ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെതിരെ ടെലിവിഷൻ ടൈഗേഴ്‌സ് 12 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. BCCI പാനലിൽ ഉള്ള അംബയേഴ്‌സ് ആയ വികാസ്, അഖിൽ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.


മൂന്നാം ദിവസത്തെ മത്സരങ്ങൾ രാവിലെ 7:30 മുതൽ തുടങ്ങും, നാളെയാണ് ഫൈനൽ. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

Continue Reading

Events

സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ആയ ഓൺലൈൻ പ്രീമിയർ ലീഗിന് കൊച്ചിയിൽ തുടക്കം

Published

on

സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ആയ ഓൺലൈൻ പ്രീമിയർ ലീഗിന് കൊച്ചിയിൽ തുടക്കം

മലയാളസിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻറ്ആയ ഓൺലൈൻ മീഡിയ അസോസിയേഷൻ നടത്തുന്ന “വിജയ് സൂപ്പറും പൗർണമിയും ഓൺലൈൻ പ്രീമിയർലീഗിന്” കൊച്ചിയിൽ തുടക്കമായി. പ്രശസ്ത സിനിമാ താരങ്ങളായ ശ്രദ്ധയും വിനയ് ഫോർട്ടും ആണ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തത്.

ഫെബ്രുവരി 3 4 5 6 തീയതികളിലായി കളമശ്ശേരി സെൻറ് പോൾസ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂർണമെൻറ് നടത്തിവരുന്നത് പ്രവേശനം തീർത്തും സൗജന്യമാണ്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, ഓണലൈൻ ഫൈറ്റ് റൈഡേഴ്‌സ് , മാ ഫൈറ്റേഴ്‌സ്,
വെള്ളിത്തിര മിക്സഡ് ഇലവൻ, സുവി സ്ട്രൈക്കേഴ്സ്, ക്ലബ് ടീം പ്രൊഡ്യൂസേഴ്സ്, മെലഡി ഹീറോസ്, ടെലിവിഷൻ ടൈഗേഴ്സ് എന്നീ പ്രമുഖ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്.

ചലച്ചിത്രതാരം ഷാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്‌സിന്റെ നായകന്‍. പ്രകാശ് ബാബുവിന്റെ കീഴിലാണ് മ്യൂസിക് ചലഞ്ചേഴ്സ് ഇറങ്ങുന്നത്. സംവിധായകന്‍ ആശോക് നായരാണ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിന്റെ നായകന്‍. ഓൺലൈൻ ഫൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത് ലില്ലി സിനിമയുടെ സംവിധായകൻ പ്രശോഭ് വിജയൻ ആണ്,നിർമ്മാധകളുടെ ക്രിക്കറ്റ് ടീം ആയ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെ സുദീപ് കാരാട്ട് നയിക്കുമ്പോൾ ഉണ്ണി ശിവപാലിന്റെ നേതൃത്ത്വത്തിൽ വെള്ളിത്തിര മികസ്ഡ് ഇലവനും, ഡോക്ടർ സുവീദ് വിൽസന്റെ കീഴിൽ സുവി സ്‌ട്രൈക്കേഴ്‌സും നിസാം അലി നയിക്കുന്ന ടെലിവിഷൻ ടൈഗേഴ്‌സും ഇറങ്ങുന്നു.

രാവിലെ 7:30 മുതൽ ആണ് നിശ്ചിത 15 ഓവറുകൾ ഉള്ള മത്സരങ്ങൾ ആരംഭിക്കുന്നത്.

Continue Reading

Events

പേളി മാണിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Published

on

പേളി മാണിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending