എസ് ദുര്‍ഗ റിവ്യു വായിക്കാം

0
എസ് ദുര്‍ഗ റിവ്യു വായിക്കാം

ഏറെ വിവാദങ്ങള്‍ റിലീസിങ്ങിന് മുന്നേ പടര്‍ന്ന ചിത്രമായിരുന്നു ഏസ് ദുര്‍ഗ എന്ന സെക്സി ദുര്‍ഗ. നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി ചിത്രം മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജശ്രീ, കണ്ണൻ നായർ, സുജീഷ് കെ.എസ്.,ബൈജു നെറ്റോ,അരുൺ സോൾ,വേദ്,ബിലാസ് നായർ,നിസ്താർ അഹമ്മദ്,സുജിത്ത് കോയിക്കൽ,വിഷ്ണു ജിത്ത് തുടങ്ങി ഒരു പറ്റം പുതുമുഖ താരങ്ങള്‍ ആണ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

ചിത്രം പപറയുന്ന  വിഷയവും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണവും പ്രത്യേകതയും. പാരലൽ അല്ലെങ്കിൽ ഇൻഡിപെൻഡന്റ് സിനിമകളിലെ ഒരു റോഡ് മൂവി എന്ന് വേണമെങ്കിൽ എസ് ദുർഗ്ഗയേ വിശേഷിപ്പിക്കാം.

കബീർ, ദുർഗ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ചുറ്റുമാണ് പ്രധാനമായും ഈ ചിത്രം വികസിക്കുന്നത്. ദുർഗ ദേവിയുടെ ഒരു പ്രതിമ കത്തിച്ചു കളയുന്ന ഒരു ചടങ്ങിൽ നിന്ന് തുടങ്ങുന്ന ഈ ചിത്രത്തിന്റെ കഥ പിന്നീട് കാണിക്കുന്നത് അതേ നഗരത്തിൽ അന്ന് രാത്രി നടക്കുന്ന ചില സംഭവങ്ങലിലെക്ക് പോകുകയാണ് ദുർഗ്ഗ എന്ന പെൺകുട്ടിയും കബീർ എന്ന യുവതിയുടെയും റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒരു യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സദാചാര പൊലീസിങ്, കാമഭ്രാന്തുള്ള കണ്ണുകളുൾ ഇവയെ പറ്റി പറയുമ്പോൾ തന്നെ മറുവശത്ത് ഒരു അമ്പലവും ദുർഗ്ഗ ദേവിയും ദേവിയേ പ്രീതിപ്പെടുത്തുവാനെന്ന പേരിൽ നടക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു റോഡ് മൂവി എന്നോ റോഡ് ത്രില്ലെർ എന്നൊക്കെയോ ഒരർഥത്തിൽ ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാവുന്നതാണ്.ചിത്രത്തിന്‍റെ വിഷയം ഗൌരവമുള്ളതും അതിന്റെ അവതരണവും കയ്യടക്കവും   സിനിമാലോകത്തിനു തന്നെ പുതുമ നല്‍കുന്നതുമാണ്

 യുവതീയുവാക്കളുടെ യാത്രയാണ് സിനിമ ചിത്രീകരിക്കുന്നത്. അവര്‍ നേരിടുന്ന സാഹചര്യങ്ങള്‍ ഭീകരമാണെങ്കിലും ഭീകരതയുടെ ഓവര്‍ ഡോസൊന്നുമില്ല. ഒരു രാത്രിയില്‍ ദുര്‍ഗ എന്ന പെണ്‍കുട്ടിയെയും ദുര്‍ഗാദേവിയെയും പുരുഷസമൂഹം എങ്ങനെ കാണുന്നുവെന്ന് സിനിമ പറയുന്നു…

 

Share.