സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) ചെന്നൈയില്‍ അന്തരിച്ചു

0

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) ചെന്നൈയില്‍ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1982–ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമയിലെത്തുന്നത്.

ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് മറ്റുചിത്രങ്ങൾ. ഇടവപ്പാതിയാണ് അവസാന ചിത്രം കെഎസ്എഫ്ഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Share.