Connect with us

Reviews

വെറും വാക്കല്ല, പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി ലില്ലി

Published

on

വെറും വാക്കല്ല, പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി ലില്ലി

ലില്ലി !സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറെ ആഴ്ചകളായി ലില്ലിയും ലില്ലിയുടെ പോസ്റ്ററുകളും സിനിമ പ്രേമികളുടെ ചൂട് ചർച്ചകളിൽ ഇടം നേടിയിരുന്നു, ഒരു സിനിമയുടെ പരസ്യം എന്നതിലുപരി ഒരുപാട് ക്രിയേറ്റീവ് ആയ പോസ്റ്ററുകൾ ആയിരുന്നു ചിത്രത്തിന്റേത്. വമ്പൻ ബാനർ ആയ ഇ ഫോർ എന്റർട്ടമെന്റിന്റെ പുതിയ സംരംഭമായ ഇ ഫോർ എക്സ്പ്രിന്റാണ് ചിത്രം നിർമ്മിക്കുന്നത്, നല്ല കൊച്ചു ചിത്രങ്ങളെ പ്രോസാഹിപ്പിക്കയും വളർത്തലുമാണ് നിർമ്മാണ കമ്പനിയുടെ ഉദ്ദേശം അതിലെ ആദ്യ തുടക്കം ആണ് ലില്ലി. നവാഗതനായ പ്രശോഭ് വിജയൻ ആണ് ചിത്രം ഒരുക്കുന്നത്, തീവണ്ടിയിലെ പ്രേക്ഷക ശ്രദ്ധ നേടിയ സംയുകത മേനോൻ ആണ് ചിത്രത്തിൽ ലില്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലില്ലി എന്ന പൂർണ ഗർഭിണിയായ സ്ത്രീ ഒരു പറ്റം മോശം ആളുകളുടെ ഇടയിൽ മോശം അന്തരീക്ഷത്തിൽ അകപ്പെടുന്നതും അതിൽ നിന്നും അവളുടെ അതിജീവനവും ആണ് ലില്ലിയുടെ ഇതിവൃത്തം. സംയുക്ത മേനോനെ കൂടാതെ ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ തുടങ്ങി ഒരുപറ്റം പുതുമുഖ നിര തന്നെ ആണ് ലില്ലിക്ക് മുന്നിലും പിന്നിലും അണി നിരയ്ക്കുന്നത്.

ഒരു പുതുമുഖ ചിത്രം എന്നതിലുപരി പ്രേക്ഷരെ അക്ഷരതത്തിൽ ഞെട്ടിക്കുന്ന ചിത്രം തന്നെയാണ് ലില്ലി, ഒരൽപം പേടിയോടേയോ ഞെട്ടലോടേയോ അറപ്പൊട്ടയോ അല്ലാതെ നിങ്ങൾക്ക് ലില്ലി കണ്ടിറങ്ങാൻ കഴിയില്ല, ഇതുവരെ കണ്ട മലായാള സിനിമ കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ലില്ലി പ്രേക്ഷകർക്ക് നൽകുക. ബ്രില്യൻറ് മേക്കിങ് എന്ന വാക്കിന്റെ അരക്കെട്ട് ഉറപ്പിക്കുന്നതാണ് പ്രശോഭ് വിജയൻറെ സംവിധാന മികവ്. അതി ഗംഭീര തുടക്കം തന്നെയാണ് ലില്ലിയിലൂടെ സംയുക്താക്ക് ലഭിച്ചിരിക്കുന്നത്, അത്രക്ക് ശക്തമായിരുന്നു ചിത്രത്തിൽ ലില്ലിയുടെ പ്രകടനം, ധനേഷ് ആനന്ദിന്റെ വില്ലൻ കഥാപാത്രവും പ്രേക്ഷകർ ഇന്നേ വരെ വറുത്ത വില്ലൻ കഥാപാത്രങ്ങളുടെ ഇടയിൽ സ്ഥാനം ഉണ്ടായിരിക്കും, 90 മിനിറ്റു മാത്രം കഥ ആവശ്യപ്പെടുന്ന രഗങ്ങൾ ഉൾപ്പെടുത്തി എച്ച് കേട്ടാലോ അനാവശ്യ ബില്ഡപ്പോ ക്രിയേറ് ചെയ്യാതെ ഒരുക്കിയ ഗംഭീര സർവൈവൽ ത്രില്ലർ തന്നെയാണ് ലില്ലി

Continue Reading

Latest News

തിരിച്ചു വരവ് ഗംഭീരമാക്കി സംവൃത സുനിൽ..!സത്യം പറഞ്ഞാൽ വിശ്വസിക്കുവോ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ?. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സംവൃത സുനില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. ബിജു മേനോന്റെ നായികയായിയാണ് സംവൃത ചിത്രത്തിൽ എത്തുന്നത് .

ഒരു കൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞുപോവുന്ന ഒരു ചിത്രമാണിത്. സുനിയുടെയും, ഗീതയുടെയും പ്രേമവിവാഹം ആയിരുന്നു. ദാരിദ്ര്യത്തിന്റെ ചെറിയ വിഷമങ്ങളാൽ മുന്നോട്ടു പോയിരുന്ന സുനിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്ന് വരുന്ന സംഭവവികാസങ്ങളും അതിന്റെ തുടർച്ചയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സുനി എന്ന കഥാപാത്രമായി ബിജു മേനോനും, ഗീതയായി സംവൃത സുനിലും എത്തുന്നു.അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ചിത്രം വളരെ മനോഹാരിത നിറഞ്ഞതാണ്. വമ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും ഒന്നുമില്ലാത്ത ലളിതമായ കഥയും അപ്രതീക്ഷിത ട്വിസ്റ്റുകളും സ്വാഭാവിക നർമം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു റിയലിസ്റ്റിക് വിരുന്നാണ് സത്യം പറഞ്ഞാൽ വിശ്വസികുവോ. സമൂഹത്തിന് നല്ലൊരു മെസ്സേജ് പാസ്സ് ചെയ്യാനും ചിത്രത്തിന് കഴിയുന്നുണ്ട്.

താരങ്ങളുടെ പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ എടുത്ത് പറയേണ്ടത് സംവൃത സുനിലിന്റെ പ്രകടനമാണ്, 6 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ ഒരിക്കലും നിരാശപെടുത്താതെ കൈയടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ ചിത്രത്തിലും തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ബിജു മേനോൻ ഒരിക്കൽ കൂടി ഞെട്ടിച്ചു എന്ന് തന്നെ പറയാം.ഓരോ കഥാപത്രങ്ങളും മികവുറ്റതായിരുന്നു..ബംഗാളികളുടെ പ്രകടനം വളരെ മികവിട്ടു തന്നെ നിന്നു .

ഷെഹ്നാദ് ജലാലാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും മികച്ചു നിന്നു എന്ന് പറയാം. കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ ദൃശ്യങ്ങളോടൊപ്പം ഷാൻ റഹ്മാന്റെ സംഗീതവും വഹിച്ച പങ്കു വളരെ വലുതാണ്.സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിൽ വന്ന ഏറ്റവും നല്ല എന്റെർറ്റൈനെറുകളിൽ ഒന്നാണ് എന്ന് ഒരുവിധ സംശയങ്ങളുമില്ലാതെ പറയാം.

Continue Reading

Latest News

അതി ഗംഭീരം ഈ ശുഭരാത്രി…! ശുഭരാത്രി റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ദിലീപ് , സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി.. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്.ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് അനു സിത്താരയാണ് .ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ,ആശ ശരത്ത്, ഷീലു അബ്രഹാം തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു..അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ, സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ്‌ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ദിലീപിന്റെ ഭാര്യ വേഷത്തിൽ ആണ് അനു സിതാര എത്തുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുഹമ്മദിന്റെ ജീവിതത്തിൽ കൃഷ്ണൻ എങ്ങനെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.നന്മ നിറഞ്ഞ 100% ഫാമിലി ഫീൽ ഗുഡ് മൂവി..അതാണ് ശുഭരാത്രി എന്ന് ഒറ്റ വാക്കിൽ പറയാം.

പ്രേക്ഷകനെ മടുപ്പിക്കാതെ വളരെ മനോഹരമായി കഥ പറഞ്ഞു പോകുന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.വളരെ വ്യത്യസ്‍തമായ ഒരു കഥയെ മികച്ച അവതരണത്തിലൂടെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ സംവിധയകന് കഴിഞ്ഞു.തീയറ്ററിൽ നിന്ന് ഇറങ്ങുമ്പോളും ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിന്ന് മായാത്ത നിറഞ്ഞു നിൽക്കും..


സിദ്ധിഖ് ഒരിക്കൽ കൂടി പ്രേക്ഷകനെ ഞെട്ടിക്കുക തന്നെ ചെയ്തു.മുഹമ്മദ് ആയി സിദ്ദിഖ് തിരശീലയിൽ ജീവിക്കുകയായിരുന്നു.. ദിലീപിൻ്റെ കരിയറിലെ മറ്റൊരു പൊൻ തൂവലാണ് കൃഷ്ണൻ എന്ന കഥാപാത്രം.വളരെ തന്മയത്തത്തോടെ കൃഷ്ണനെ അവതരിപ്പിക്കാൻ ജനപ്രിയ നായകന് കഴിഞ്ഞു. നായികയായി എത്തിയ അനു സിത്താര തന്റെ കഥാപാത്രത്തെ മനോഹരമാക്കി മാറ്റി.മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു, ഇന്ദ്രൻസ്, സായി കുമാർ, ഷീലു അബ്രഹാം ,ശാന്തി കൃഷ്ണ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ചെറുതും വലുതുമായി വേഷങ്ങളിൽ അമ്പതോളം പ്രമുഖ ആർട്ടിസ്റ്റുകൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത് .എല്ലാവരും ഒന്നിനൊന്നു മികച്ചുനിന്നു.

ആൽബി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് മിഴിവേകിയപ്പോൾ ബിജിപാൽ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മൂഡിനോട്ട് ഇണങ്ങി നിന്നു .മികച്ച ഒരു ഫീൽഗുഡ് കുടുംബ ചിത്രമാണ് ശുഭരാത്രി..പ്രേക്ഷകനെ മടുപ്പിക്കാതെ മനോഹരമായി കഥ പറയുന്ന മികച്ച ഒരു ചിത്രം

Continue Reading

Latest News

സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക., ഞെട്ടിപ്പിച്ച് പുതുമുഖങ്ങൾ…പതിനെട്ടാം പടി റിവ്യൂ വായിക്കാം

Published

on

മെഗാ സ്റ്റാർ മമ്മൂക്കയുടെ ഗെറ്റപ്പ് കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച മലയാള ചിത്രമാണ് പതിനെട്ടാം പടി..ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി..ഒറ്റ വാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ.കുറെയേറെ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് പ്രശസ്ത രചയിതാവും നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അഥിതി വേഷങ്ങളിൽ എത്തി..മെഗാ സ്റ്റാർ മമ്മൂട്ടിയും, പൃഥ്‌വി രാജ് സുകുമാരൻ, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് അഥിതി വേഷത്തിൽ ചിത്രത്തിൽ അണിനിരന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.രണ്ടു സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ തുടങ്ങുന്ന കഥയിൽ പിന്നീട് വര്ഷങ്ങൾക്ക് ശേഷവും ഉള്ള തുടർചയാണ് പതിനെട്ടാം പടിയിൽ പറയുന്നത്.ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾ അണിനിരന്നു, ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തെ വളരെ മനോഹരമാക്കി തീർത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ കഴിവ് നമ്മുക്ക് മുന്നിൽ തെളിയിച്ചു തരാൻ ശങ്കർ രാമകൃഷ്ണന് സാധിച്ചിട്ടുണ്ട് . അദ്ദേഹം തന്നെ രചിച്ച വളരെ മികച്ച ഒരു തിരക്കഥ അതിലും മികച്ച രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് എല്ലാ അർഥത്തിലും സാധിച്ചിട്ടുണ്ട്..

ചിത്രത്തിലെ കേന്ദ്ര കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ പുതുമുഖ യുവ താരങ്ങൾ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ആക്ഷൻ രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച അവർ വൈകാരിക രംഗങ്ങളിലും മികച്ചു നിന്നിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്ന എബ്രഹാം പാലക്കൽ എന്ന മമ്മൂട്ടി കഥാപത്രം ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ഞെട്ടിക്കുക തന്നെ ചെയ്തു.മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്‌വി രാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന കൃഷ്ണ കുമാർ, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ, മാല പാർവതി, അക്ഷയ്, അശ്വിൻ, നകുൽ, ശ്രീചന്ദ്, ബിജു സോപാനം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

സുദീപ് ഇളമൺ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടി കൊണ്ട് പോയി.എ എച് കാഷിഫ് ഒരുക്കിയ സംഗീതവും ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകി..ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും രസിക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.. ഏതൊരു പ്രേക്ഷകനെയും തീയറ്ററിൽ പിടിച്ച് ഇരുത്തുന്ന ഒരു മികച്ച ചിത്രം തന്നെയാണ് ഇത്

Continue Reading

Updates

Trending