Connect with us

Uncategorized

കാവ്യ അമ്മയാകുന്നു!സിനിമയല്ല ജീവിതത്തിൽ തന്നെ

Published

on

കാവ്യ അമ്മയാകുന്നു!സിനിമയല്ല ജീവിതത്തിൽ തന്നെ

മലയാള സിനിമയിലെ പ്രിയനടി ആരാണെന്ന് ചോദിച്ചാല്‍ കാവ്യ മാധവന്‍ എന്ന് ഉത്തരം പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ കാവ്യ മാധവന്‍ ഒരു കാലത്ത് യുവക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുകയാണ് നടിയിപ്പോള്‍.

കാവ്യ-ദിലീപ് താരദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്നുള്ളതാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം. കാവ്യ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അക്കാര്യം കാവ്യയുടെ പിതാവ് തന്നെ പറഞ്ഞതോടെയാണ് വാര്‍ത്തയിലെ സത്യം പുറത്ത് വന്നത്. കാവ്യ ഇപ്പോള്‍ ഏട്ട് മാസം ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ മകള്‍ സുഖമായി ഇരിക്കുകയാണെന്നുമായിരുന്നു താരപിതാവ് പറഞ്ഞിരുന്നത്.

Continue Reading

Uncategorized

കെ.ജി.എഫിന് ശേഷം 5 ഭാഷകളിൽ ആയിരുങ്ങുന്ന ബ്രഹ്മാൻഡ ഇതിഹാസ 3D വിസ്മയം കുരുക്ഷേത്ര പ്രദർശ്ശനത്തിനൊരുങ്ങുന്നു !

Published

on

കെ.ജി.എഫിന് ശേഷം 5 ഭാഷകളിൽ ആയിരുങ്ങുന്ന ബ്രഹ്മാൻഡ ഇതിഹാസ 3D വിസ്മയം കുരുക്ഷേത്ര പ്രദർശ്ശനത്തിനൊരുങ്ങുന്നു !

 

ജെ. കെ. ഭരവി എഴുതി നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചരിത്ര യുദ്ധ ചിത്രമാണ് കുരുക്ഷേത്ര. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി രണ്ണ എഴുതിയ ഗാദയുദ്ധ എന്ന ഇതിഹാസകാവ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൗരവ രാജാവായ ദുര്യോധനനെ കേന്ദ്രീകരിച്ചാണ് ഗദയുദ്ധത്തിന്റെ കഥ. മുനിരത്നയാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് രടക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ്.

75 കോടി മുതൽ മുടക്കിൽ പൂർണമായും 3D യിൽ ഒരുങ്ങുന്ന ലോകത്തിലെതന്നെ ആദ്യത്തെ ഇതിഹാസ ചിത്രമാണ് കുരുക്ഷേത്ര.

 

ചിത്രത്തിൽ ദർശൻ, അംബരീഷ്, വി. രവിചന്ദ്രൻ, പി. രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തർ സൈഫി, നിഖിൽ കുമാർ, ശ്രീനിവാസ മൂർത്തി, ശ്രീനാഥ്, തുടങ്ങിയവർ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് വി. ഹരികൃഷ്ണനാണ്. ജയനൻ വിൻസെന്റ് ആണ് ഛായാഗ്രഹണം ഒരുക്കുന്നത്.

കന്നടയിൽ നിർമ്മിച്ച ചിത്രം 3000 ലധികം സ്‌ക്രീനുകളിലായി 2019 ഓഗസ്റ്റ് 9 ന് തിയ്യറ്ററുകളിൽ എത്തും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം പുറത്തിറങ്ങുന്നു. മുൻപ് കെജി.എഫ് ആണ് കന്നട സിനിമാലോകം ഭാഷകൾക്കപ്പുറം പ്രേക്ഷക കയ്യടികൾ നേടിയിരുന്നു ചിത്രം.

Continue Reading

Uncategorized

സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേർണിറ്റി രൂപം കൊണ്ടു; പ്രസിഡന്റ് അനിൽ തോമസ് ,സെക്രട്ടറി സജി സുരേന്ദ്രൻ

Published

on

സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേർണിറ്റി രൂപം കൊണ്ടു; പ്രസിഡന്റ് അനിൽ തോമസ് ,സെക്രട്ടറി സജി സുരേന്ദ്രൻ സിനിമ- മാധ്യമ രംഗത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മ ആയി സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേർണിറ്റി എന്ന പുതിയ സംഘടന രൂപം കൊണ്ടു കഴിഞ്ഞു. പ്രശസ്ത നിർമാതാവും സംവിധായകനും ആയ അനിൽ തോമസാണ് ഈ പുതിയ സംഘടനയുടെ പ്രസിഡന്റ്. പ്രശസ്ത സംവിധായകൻ സജി സുരേന്ദ്രൻ സെക്രട്ടറി ആയപ്പോൾ നിർമ്മാതാവായ സുദീപ് കാരക്കാട് ആണ് ട്രെഷറർ. നടൻ സാജു നവോദയ , സഹ സംവിധായകൻ ജിജേഷ് എം വി എന്നിവർ ഈ സംഘടനയുടെ വൈസ് പ്രെസിഡന്റുമാർ ആയി സ്ഥാനമേറ്റു.

നടൻ ആർ വിനോദ് കുമാർ, ഗായകൻ നിസാം അലി എന്നിവരാണ് ജോയിന്റ് സെക്രട്ടറി പദം അലങ്കരിക്കുന്നത്. സുജിത്ത് ഗോവിന്ദൻ ആണ് ജോയിന്റ് ട്രെഷറർ. സിനിമാ – മാധ്യമ രംഗത്ത് നിന്നുള്ള 14 ടീമുകൾ ആണ് ഈ കൂട്ടായ്മയുടെ കീഴിൽ വരുന്നത്. പ്രശസ്ത സിനിമ താരങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി ഉടൻ തന്നെ ഒരു മെഗാ ക്രിക്കറ്റ് കാർണിവൽ കൂടി പ്രഖ്യാപിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേർണിറ്റി പ്രവർത്തകർ.

Continue Reading

Uncategorized

തെലുഗ് ചിത്രം Yem Jaruguthondi Nalo യിലെ കിടിലൻ വീഡിയോ ഗാനം റിലീസായി വീഡിയോ കാണാം

Published

on

Yem Jaruguthondi Nalo Romantic Video Song from Where is The Venkatalakshmi Movie on Mango Music. Where is The Venkatalakshmi Telugu Movie ft. Laxmi Raai, Poojitha Ponnada, Karthik, Praveen, Madhu Nandan, Brahmaji, Jabardasth Mahesh, Gemini Naresh, D.V., Pankaj. Directed by Kishore (Ladda) and Music Composed by Hari Gowra. Produced by M Sridhar Reddy, H Anand Reddy and RK Reddy under ABT Creations Banner.Song Details: Song: Yem Jaruguthondi Nalo Singer: Kaala Bhairava and Harini Lyrics: Balaji Movie Details: Movie: Where is The Venkatalakshmi Cast: Raai Laxmi, Praveen, Madhu Nandan and Jabardasth Mahesh Director: Kishore (Ladda) Music: Hari Gowra Producer: M Sridhar Reddy, H Anand Reddy and RK Reddy Banner: ABT Creations

Continue Reading

Updates

Trending