വിശ്വാസം ടീസർ വരുന്നു തല സ്റ്റയ്ലിൽ

0

വിശ്വാസം ടീസർ വരുന്നു തല സ്റ്റയ്ലിൽ

തല ആ ഒരൊറ്റ പേര് മതി തിയ്യറ്ററുകളിൽ പ്രേക്ഷകർ ഇരമ്പിയെത്താൻ ! തലയുടെ പുതിയ ചിത്രം ആണ് വിശ്വാസം, ചിത്രത്തിന്റെ ട്രെയ്‌ലർ ഏത് നിമിഷവും പുറത്തു വരും എന്നാണു അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സാധാരണ ചിത്രങ്ങളെപ്പോലെ യാതൊരുവിത മുന്നൊരുക്കങ്ങളോ അറിയിപ്പുകളോ ഇല്ലാതെയായിരുന്നു ചിത്രത്തിൻറെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്, എന്നാൽ തെന്നിന്ത്യയെ തന്നെ ഞെട്ടിച്ചുകൊണ്ട് ട്രെന്റിങ്ങിൽ ഇടം പിടിക്കുകയുണ്ടായി, അതെ മാതൃകയിൽ തന്നെയാണ് ചിത്രത്തിന്റെ ടീസറും ഒരുങ്ങുന്നത്. 58 സെക്കന്റ് ദൈർഖ്യം ആണ് ടീസറിന് ഉള്ളത്.

തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അജിത് ആയിരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തല നരയ്‍ക്കാത്ത ലുക്കിലും അജിത് ചിത്രത്തിലുണ്ടാകുമെന്നാണ് പുതിയ വിവരം.

ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Share.