പൃഥ്വിരാജിനു പകരം വിക്രം ! കര്‍ണന്‍ ഒരുങ്ങുന്നു

0
പൃഥ്വിരാജിനു പകരം വിക്രം ! കര്‍ണന്‍ ഒരുങ്ങുന്നു

മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച പ്രഖ്യാപനം ആയിരുന്നു എന്ന് നിന്റെ മൊയ്തീന്‍ എന്നാ ബ്ലോക്ക് ബസ്താര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ആര്‍ എസ വിമലും പ്രിത്വിരാജും ഒന്നിച്ചെത്തുന്ന കര്‍ണന്‍ എന്ന മെഗാ ബട്ജറ്റ് പ്രോജക്റ്റ്.

മലയാള സിനിമ ലോകത്തിനു സ്വപ്നം പോലും കാണാന്‍ കഴിയാത്തക്ക ബട്ജടില്‍ പ്രഖ്യാപിച്ച ചിത്രത്തെക്കുരിച്ച്ചു പിന്നീടൊന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നില്ല, പിന്നീട് സാമ്പത്തിക പ്രതിസദ്ധികള്‍ മൂലം കര്‍ണന്‍ ഉപേക്ഷിച്ചെന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, അതേസമയം മധുപാലിന്റെ ഒപ്പം മമ്മൂട്ടി നായകനായും കര്‍ണന്‍ അനിയരയിയില്‍ ഒരുങ്ങുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു.

എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുകയാണ് പ്രുത്വിക്ക് പകരം കര്‍ണനായി എത്തുന്നത് സാക്ഷാല്‍ തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം ആണ്, ചിത്രം ഒരുങ്ങുന്നത് ഹിന്ദിയില്‍ ആയിരക്കും,
മഹാവീര്‍ കര്‍ണ എന്ന് പേരിട്ടിരിക്കുന്ന 300 കോടി ബട്ജടില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് യുനയിറ്റഡ ഫിലിംസ് ആണ്, ഈ വര്ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം 2019ല്‍ റിലീസ് ചെയ്യുന്ന രീതിയില്‍ ആണ് അണിയറയില്‍ ഒരുക്കം നടക്കുന്നത് എന്നാണു അറിയുന്നത്.
റിലീസിനൊരുങ്ങുന്ന രജനികാന്ത്-ശങ്കര്‍ ചിത്രം 2.0 യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന നീരവ് ഷാ ആയിരിക്കും കര്‍ണന്റെ ക്യാമറ കൈകാര്യം ചെയ്യുക. ഇന്ത്യയില്‍ മാത്രമല്ല കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിലും കര്‍ണന് ചിത്രീകരിക്കും.
ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടനോ നടിയോ കര്‍ണനില്‍ അഭിനയിക്കുന്നുണ്ട്. അവരെ കൂടാതെ വേറെയും ഹോളിവുഡ് സാന്നിദ്ധ്യങ്ങള്‍ ചിത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകുമെന്നും സൂചനകള്‍ ഉണ്ട്

Share.