രജനിയുടെ 2.0 കേരളത്തിലെത്തിക്കുന്നത് മുളകുപാടം; വിതരണാവകാശം നേടിയത് കോടികള്‍ക്ക്

0

എന്തിരൻ 2വിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രാജനികാന്തും ശങ്കറും ഒന്നിക്കുന്ന 2.0 തീയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശം നേടിയത് മുളകുപ്പാടം ഫിലിംസ് ആണ്. 600കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ 2.0യുടെ വിതരണ അവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയത് 15കോടിയിൽ അധികം തുകയ്ക്കാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.


600 കോടി മുതൽ മുടക്കിൽ ഇന്ത്യ സിനിമാലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ചിത്രം 2.0 നവംബർ 29ന് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് മുളകുപ്പാടം ഫിലിംസ്. 15 കോടിയിലേറെ ചിലവിട്ടാണ് മുളകുപ്പാടം ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്. 450ഓളം തീയറ്ററുകളിലായി കേരളം കണ്ട ഏറ്റവും വലിയ റിലീസിനാണ് മുളകുപ്പാടം ഫിലിംസ് ഈ ശങ്കർ – രജനി ചിത്രത്തിനായി ആലോചിക്കുന്നത്. 3Dയിലും 2Dയിലും ചിത്രം പ്രദർശനത്തിനെത്തും. ലോകമെമ്പാടും പതിനായിരത്തോളം തീയറ്ററുകളിലാണ് 2.0 റിലീസ് ചെയ്യുക.

ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 29 ന് തിയേറ്ററുകളിലെത്തും

Share.