വിജയ കൊടി പാറിച്ച് തീവണ്ടി ഓടി തുടങ്ങി… തീവണ്ടി റീവ്യൂ വായിക്കാം..

0

ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ തീവണ്ടി ഓടി തുടങ്ങി.. ടൊവിനോ നായകനായി എത്തിയ തീവണ്ടി ഇന്ന് മുതൽ കേരളത്തിൽ പ്രദർശനത്തിന് എത്തി. മുൻപ് പല വട്ടം റിലീസ് നിശ്ചയിക്കുകയും അത് മാറ്റി വെക്കുകയും ചെയ്തിരുന്നു. ആദ്യ ഗാനത്തിലൂടെ തന്നെ തീവണ്ടി പ്രേക്ഷക മനസ്സുകളിൽ ഓടി തുടങ്ങിയിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫെലിനിയാണ്. പ്രശസ്ത എഴുത്തുകാരനായ വിനി വിശ്വലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കി.

അൽപ്പം വൈകിയെങ്കിലും പ്രേക്ഷകർ വേണ്ട എല്ലാ ചേരുവകളും നിറഞ്ഞതാണ് ഈ ചിത്രം. ചെയിൻ സ്മോക്കാർ ആയ ബിനീഷ് ദാമോദരൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ഏതൊരു കൗമാരകാരനേയും പോലെ പുകവലിയും പ്രേമവുമൊക്കെയായി ജീവിക്കുന്ന സാധാരണക്കാരനിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ അവന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അവനിലുണ്ടാക്കുന്ന മാറ്റവുമാണ് തീവണ്ടി.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന തീവണ്ടി ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കുകയില്ല. നർമ്മത്തിൽ ചാലിച്ചുകൊണ്ട് കഥ പറഞ്ഞു പോകുന്നു. തിരക്കഥയിലൂടെ എന്ത് പറയാൻ ഉദ്ദേശിച്ചുവോ അത് വ്യക്തമായി നർമ്മത്തിൽ ചാലിച്ചു പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ സംവിധായകന് നൂറ് ശതമാനവും സാധിച്ചു. ഒരു നവാഗത സംവിധായകൻ എന്ന തോന്നൽ ഉളവാക്കാത്ത മികച്ച സംവിധാനത്തിലൂടെ ഫെലിനി കൈയടി നേടി.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും ജീവിക്കുക തന്നെ ആയിരുന്നു, അത്രക്ക് മനോഹരമായി തങ്ങളുടെ കഥാപത്രങ്ങളെ മനോഹരമാക്കാൻ ഓരോ താരത്തിനും കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കാൻ തനിക്ക് സാധിക്കുമെന്ന് ടോവിനോ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുയാണ്. ബിനീഷ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു ഞെട്ടിച്ചിരിക്കുകയാണ് ടോവിനോ. നായികയായി എത്തിയ സംയുക്ത വളരെ മനോഹമായി തന്റെ കഥാപാത്രത്തെ അവതരിപ്പിചു. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ഷമ്മി തിലകൻ, വിജിലേഷ് മുസ്തഫ തുടങ്ങിയവർ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ സുദീഷ് തന്റെ കരിയറിലെ തന്നെ മികച്ച ഒരു കഥാപത്രത്തെ അവതരിപ്പിച്ചു ഞെട്ടിച്ചു എന്ന് തന്നെ പറയാം.

ഗ്രാമീണ സൗദര്യത്തെ മനോഹരമായി തന്നെ ക്യാമറയിൽ ഒപ്പിയെടുത്ത ഗൗതം ശങ്കറിന്റെ ഛായാഗ്രഹണം ചിത്രത്തിലേക്ക് പ്രേക്ഷകനെ വലിച്ചടിച്ചു. കൈലാസ് മേനോൻ ഒരുക്കിയ സംഗീതം നേരത്തെ തന്നെ പ്രേക്ഷക മനസുകളിൽ ഇടം നേടിയിരുന്നു, ചിത്രത്തിന്റെ മൂടിനോട് ചേർക്കാൻ സംഗീതം വളരെയധികം പങ്ക് വഹിച്ചു.


ഏത് തരം പ്രേക്ഷകനും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ച ഒരു എന്റർടൈന്മെന്റ് ചിത്രം തന്നെയാണ് തീവണ്ടി…
‘സിഗററ്റ് പുകയുടെ മണത്തേക്കാൾ നല്ലത് പ്രണയിക്കുന്ന പെണ്ണിന്റെ ആദ്യ ചുംബനമാണ്”.. ബിനീഷിന്റെ വാക്കുകളാണ്…

Share.