സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീണ്ടും മമ്മൂട്ടി ചിത്രം! സ്ട്രീറ്റ് ലൈറ്റ് ട്രെന്‍ഡിങ്ങാവുന്നു

0
സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീണ്ടും മമ്മൂട്ടി ചിത്രം! സ്ട്രീറ്റ് ലൈറ്റ് ട്രെന്‍ഡിങ്ങാവുന്നു

സോഷ്യല്‍ മീഡിയയില്‍ എന്നും മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിവരാറുള്ളത്, കസബയും ഗ്രേറ്റ് ഫാദറും മാസ്റ്റര്‍ പീസുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രങ്ങളാണ്, ആ നിരയിലേക്കാണ് പുതിയ മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ് തരംഗമാവുന്നത്.

ഇന്ന്‍ ഫേസ്ബുക്ക് വഴി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു, മാസ്റര്‍ പീസിന്റെ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ പുതിയ ചിത്രത്തിന്‍റെ ഗംഭീര ടീസരും ആരാധകര്‍ക്ക് ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ്.

Street Lights​ Official Teaser 1

Street Lights Official Teaser 1

Posted by Moviesmatinee on Freitag, 5. Januar 2018

പ്രശസ്ത ഛായാഗ്രഹകൻ ഷാംദത്ത് ആദ്യമായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൗസാണ്. തിരക്കഥ പുതുമുഖമായ ഫവാസ് മുഹമ്മദാണ്. ശ്യാംദത്തിന്റെ സഹോദരൻ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്, ചിത്രം അടുത്ത മാസം തീയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ക്രൈം ത്രില്ലറില്‍ രണ്ട് ഭാഷകളില്‍ നിന്നുമുള്ള നിരവധി താരങ്ങള്‍ അണിനിരക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേക ചിത്രത്തില്‍ നായിക ഇല്ലെന്നാതാണ്. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങള്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴിലും അണിനിരക്കുന്നു.

ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്, ഈ മാസം 26 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്, മൂന്നു ഭാഷകളിലായി വമ്പന്‍ റിലീസിന് കൂടിയാണ് ചിത്രം തയ്യാറെടുക്കുന്നത്

Share.