ആന്റണിക്കും ധ്രുവിനും ശേഷം കളിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത പുത്തൻ താരം ഷെബിൻ….

0

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാള മനസിൽ ഇടം നേടിയ താരമാണ് ആന്റണി വർഗീസ് അതു പോലെ തന്നെ ക്യൂൻ എന്ന ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധ്രുവ്… ഇവരെല്ലാം ഒറ്റ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ താരങ്ങളാണ്…. നജീം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയിരിക്കുകയാണ് ഒരു താരം കൂടി… ഷെബിൻ ബെൻസൺ.

കളിയിലെ മികച്ച പ്രകടനത്തിൽ കൂടിയാണ് ഷെബിൻ പ്രേക്ഷക മനസിൽ ഇടം നേടിയത്. ഷെബിന്റെ ആദ്യ ചിത്രം അല്ലെങ്കിൽ പോലും നായക വേഷത്തിൽ ഉള്ള ആദ്യ ചിത്രമാണ് കളി.

ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് ഷെബിൻ സിനിമയിലേക്ക് എത്തുന്നത്. മണിയൻ പിള്ള രാജുവിന്റെ ചെറുപ്പ കാലം ആയിരുന്നു ഷെബിന്റെ കഥാപാത്രം.. അതിന് ശേഷം ഇയോബിന്റെ പുസ്തകം, വർഷം, ഇടി, കാറ്റ് തുടങ്ങി നിരവധി സിനിമകളിൽ ഷെബിൻ വേഷം ചെയ്തിട്ടുണ്ട്… പവിയേട്ടന്റെ മധുരചൂരൽ എന്ന ചിത്രത്തിൽ ശ്രീനിവാസന് ഒപ്പം പ്രധാനവേഷത്തിൽ എത്തുന്നു…സാജിദ് യാഹിയ ഒരുക്കുന്ന മോഹൻലാൽ ആണ് ഷെബിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം….

ഒരു മുഴുനീള കഥാപാത്രം കളിയിൽ കൂടിയാണ് ഷെബിന് ലഭിച്ചത്.. ഒരു പരിഭ്രമം കൂടാതെ തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ താരത്തിന് സാധിച്ചു… ഇനിയുള്ള ചിത്രങ്ങൾക്കായി നമ്മുക്ക് കാത്തിരിക്കാം…

Share.