പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്ന കൊച്ചു സുന്ദരി ബാല താരം ഷാനിയ സൈമൺ

0

പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്ന കൊച്ചു സുന്ദരി ബാല താരം ഷാനിയ സൈമൺ

ഇന്ന്മലയാള സിനിമാ പ്രേമികൾക്ക് വെള്ളിത്തിരയിൽ നിന്നും ലഭിച്ച കുസൃതി കുരുന്നാണ് ഷാനിയ സൈമൺ, വളരെ കുറച്ച് ചിത്രങ്ങൾക്കിടയിൽ തന്നെ പ്രേക്ഷകരുടെ പ്രിയ ബാലതാരം ആയി മാറിയിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. ഒരു പക്ഷെ ഇന്ന് ഏറ്റവും തിരക്കേറിയ ബാല താരം എന്ന് പോലും ഷാനിയയെ വിശേഷിപ്പിക്കാം. നിഷ്‌ക്കളങ്കതയും കുസൃതി നിറഞ്ഞ മുഖവും ഈ കുരുന്നിനു പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വാരീകര്യത നേടി കൊടുക്കുന്നു.

മിഥുൻമാനുവൽ തോമസ്-കാളിദാസ് ജയറാം ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ ഐശ്വര്യ ലക്ഷ്മിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നതും ഈ കൊച്ചു പ്രതിഭയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം ഡി ഗ്രെറ്റ് ഫാദറിലൂടെയാണ് ഷാനിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, തുടർന്ന് സ്ട്രീറ്റ് ലൈറ്റ്‌സ്, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ഷാനിയ അഭിനയിച്ചിരുന്നു, ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിവിൻ പോളി-നയൻ താര-ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമായിലും ജിത്തു ജോസഫ് ചിത്രം മിസ്സ് ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.വാക്ക്,ക്യാപ്റ്റൻ,വിമാനം,മോഹൻലാൽ,മയിൽ, തീവണ്ടി,കാമുകി,ആമി എന്നിവയാണ് ഷാനിയയുടെ മറ്റു മലയാള ചിത്രങ്ങൾ.വളരെചെറിയ സമയത്തിനുള്ളിൽ തന്നെ ഈ പ്രായത്തിന്റെ തന്റെ അഭിനയ പാഠവ്യം തെളിയിച്ച ഈകുഞ്ഞു മാലാഖ വരും കാലത്ത് കൂടുതൽ അവസരങ്ങളിലൂടെ മലയാള സിനിമയുടെ പ്രമുഖ നടിമാരുടെ നിരയിലേക്ക് എത്തിപ്പെട്ടട്ടെ എന്ന് തന്നെ പ്രതീക്ഷിക്കാം

Share.