സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു

0

സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു

മകന്റെ ചികിത്സക്കായി കണ്ണീരോടെ യാചിക്കുന്ന നടി സേതുലക്ഷ്മിയമ്മയുടെ മുഖം ആ വീഡിയോ കണ്ടവരാരും മറക്കില്ല. വൃക്ക രോഗിയായ മകന്‍ കിഷോറിന്റെ ചികിത്സക്കായിട്ടാണ് സേതുലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. വീഡിയോ കണ്ട നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.

സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു അറിയിച്ചു. ”ഇന്നാണ് ചേച്ചിയുടെ ആ വിഡിയോ ഞാൻ കണ്ടത്. ഞാനും ഒരമ്മയല്ലേ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ അപ്പോൾ തന്നെ ഫെണെടുത്ത് ചേച്ചിയെ വിളിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചു. കിഷോറിന് ഞാൻ കിഡ്നി തരാം എന്നു ചേച്ചിയോട് പറഞ്ഞു. അമ്പരപ്പായിരുന്നു ചേച്ചിക്ക്. ഒരുപാട് പേർ വിളിച്ചിരുന്നു. പലരും എന്നോടുള്ള സ്നേഹം കൊണ്ട് സൗജന്യമായി കിഡ്നി തരാമെന്ന് പറഞ്ഞു. ഇപ്പോ നീയും… വാക്കുകളിൽ സേതുലക്ഷ്മിയമ്മ ഇടറി.. നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാര്യം ഞാൻ പറഞ്ഞത്. വാർത്തകളിൽ നിറയാനൊന്നുമല്ല. എന്റെ കൂടപ്പിറപ്പുകളിൽ ഒരാളാണ് സേതുലക്ഷ്മിയമ്മ. കിഷോറിന്റെ അവസ്ഥയിൽ ആ അമ്മ വേദനിക്കുന്നത് എത്രത്തോളെമെന്ന് എനിക്കറിയാം.” പൊന്നമ്മ ബാബു പറഞ്ഞു.

ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു സേതുലക്ഷ്മിയുടെ ആവശ്യം. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയ്ക്കുള്ളിലും പുറത്തുമായി നിരവധി ആളുകളായിരുന്നു സേതുലക്ഷ്മിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയിരുന്നത്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോര്‍ ചികിത്സയില്‍ കഴിയുന്നത്.പത്ത് കൊല്ലമായി വൃക്ക സംബന്ധിയായ അസുഖ ബാധിതനാണ് കിഷോര്‍.

Share.