ചിരിയുടെ ഉത്സവം തീര്‍ത്ത് റോസാപ്പൂ റിവ്യു വായിക്കാം

0
ചിരിയുടെ ഉത്സവം തീര്‍ത്ത് റോസാപ്പൂ റിവ്യു വായിക്കാം

പൊട്ടിച്ചിരികളുമായി റോസാപ്പൂ പ്രദർശനത്തിനെത്തി. വിനു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് ബിജു മേനോൻ, നീരജ് മാധവ്, അഞ്ജലി തുടങ്ങിയവരാണ്… തുടക്കം മുതൽ തീയറ്ററുകളിൽ പൊട്ടി ചിരി ഉയർത്തിയ ചിത്രം മനോഹരമായ ഒരു കോമഡി എന്റർട്ടനേർ ആണ്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൈതൃകം വിളിച്ചോതുന്ന ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്ന ഷാജഹാനും സിനിമ സ്വപ്നം കാണുന്ന ആംബ്രോസും ഐഡിയകൾ ഏറെ സ്വന്തമായുള്ള ഭാനു MBAഉം ഇക്കിളി പടങ്ങള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ അത്തരത്തില്‍ ഒരു പടം പിടിക്കുവാന്‍ ചെന്നൈയിലേക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എങ്ങനെ എത്രയും വേഗത്തിൽ പണമുണ്ടാ

ക്കാം എന്നുള്ള കാര്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷാജഹാൻ. ആദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കുരുക്കുകള്‍ നര്‍മ്മത്തിന്റെ ഭാഷയില്‍ ആണ് ചിത്രം ഒരുക്കുന്ന്നത്.

വെള്ളിമൂങ്ങയ്ക്കും രക്ഷാധികാരി ബിജുവിനും ശേഷം ബിജു മേനോന്റെ ഒരു ത്രൂ ഓട്റ്റ് വേഷമാണ് ഷാജഹാന്‍, എന്നത്തെയും പോലെ വേഷം ഗംഭീരമാക്കി, നീരജിന്‍റെ തുല്ല്യ പ്രധാനമുള്ള അബ്രോസും പ്രേക്ഷക കയ്യടികള്‍ നേടിക്കൊടുക്കുന്നു.സംവിധായകൻ എന്ന നിലയിലും ചെറിയ കഥാപാത്രങ്ങളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ബേസിൽ ജോസഫ് റോസാപ്പൂവിലൂടെ ഭാനു MBA എന്ന മുഴുനീള കഥാപാത്രമായി പൊട്ടിച്ചിരികളുടെ ആഴം കൂട്ടുന്നു. സൗബിന്റെ കോമഡി നമ്പറുകളാണ് ചിത്രത്തിന് കൂടുതൽ മിഴിവേകുന്നത്. സജീർ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ അവതരിപ്പിക്കാൻ സൗബിനായി. സലിം കുമാർ, ദിലീഷ് പോത്തൻ, നിർമൽ പാലാഴി, വിജയരാഘവൻ, സുധീർ കരമന, അലൻസിയർ, ദിനേശ് പ്രഭാകർ എന്നിങ്ങനെ ചിരിയുടെ തമ്പുരാക്കന്മാർ ഒന്നിനും ഒരു കുറവുമില്ലാതെ ചിരിപ്പിച്ചു.

ജെബിൻ ജേക്കബ് നിർവഹിച്ച ഛായാഗ്രഹണം മികവ് പുലർത്തിയപ്പോൾ സുഷിൻ ശ്യാം ഒരുക്കിയ സംഗീതങ്ങൾ സിനിമയ്ക്കു പുത്തൻ ഉണർവ് ഏകി. നേരത്തെ തന്നെ ചിത്രത്തിലെ മുട്ട പാട്ട് വളരെ ശ്രദ്ധ നേടിയിരുന്നു.. മുട്ട പാട്ട് ഉൾപ്പടെ അഞ്ചു ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികവ് പുലർത്തി…

Share.