പുതിയ ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ

0

പുതിയ ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ

അംഗങ്ങളുടെ ശ്രദ്ധയ്ക്ക് 29.11.2018 ൽ കൂടിയ KFPA, FDA സംയുക്ത യോഗത്തിലും തുടർന്ന് 3.12.208 ൽ കൂടിയ KFPA, FDA, FEUOK സംയുക്ത യോഗത്തിലും ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ ചുവടെ.
1. ഏതു ചിത്രം റിലീസ് ചെയ്യുമ്പോഴും കേരളത്തിലെ കോർപ്പറേഷൻ (6) ഏരിയയിൽ തങ്ങൾക്കിഷ്ടമുള്ള എത്ര സ്റ്റേഷനിലും റീലീസ് നൽകാവുന്നതാണ്. എന്നാൽ തിയേറ്ററുകാരും വിതരണക്കാരും തമ്മിലുള്ള Written agreement നിർബ്ബന്ധം. 11 Am to 10 pm സമയത്തിലുള്ള 3/4 Shows basis ലേ നൽകാവൂ. ഒരു ഷോ അരഷോ സമ്പ്രദായം നിർത്തലാക്കുന്നു.

2.മുൻസിപ്പാലിറ്റി(72) ഏരിയയിൽ ഒരു ചിത്രം ഒരു തിയേറ്ററിൽ മാത്രവും പ്രസ്തുത ഏരിയയിൽ Mall ഉണ്ടെങ്കിൽ അവിടെയും മാത്രമേ നൽകാവൂ. പ്രസ്തുത ചിത്രം കളിക്കുന്ന തിയേറ്റർ ഉടമക്ക് അതേ ഏരിയയിൽ തന്നെ മറ്റൊരു തിയേറ്റർ കൂടി ഉണ്ടെങ്കിൽ ആവശ്യമുള്ള പക്ഷം അവിടെയും നൽകാവുന്നതാണ്. എന്നാൽ അതേ ഏരിയയിൽ മറ്റൊരു ഉടമസ്ഥന്റെ തിയേറ്ററിൽ യാതൊരു കാരണവശാലും നൽകാൻ പാടില്ല. മേൽപറഞ്ഞ agreement നിർബ്ബന്ധം. ഷോയും മുൻ പറഞ്ഞ രീതിയിൽ.

3. പഞ്ചായത്ത് (46) ഏരിയയിൽ ഒരു ചിത്രം ഒരേയൊരു തിയേറ്ററിൽ മാത്രമേ റീലീസ് നൽകാവൂ. agreement നിർബ്ബന്ധം. ഷോയും മേൽപറഞ്ഞ രീതിയിൽ.

റീലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപെങ്കിലും station list FDA യിൽ നൽകേണ്ടതാണ്.
മുൻപ് പറഞ്ഞിട്ടുള്ള written agreement ഇല്ലാത്ത ഒരു ചിത്രത്തിന്റേയും റീലീസുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയും മേൽപറഞ്ഞ 3 സംഘടനകളും സ്വീകരിക്കുന്നതല്ല.

ചെറിയ സിനിമകൾ കേരളത്തിൽ പരമാവധി 50 സ്റ്റേഷനിൽ മാത്രമേ റീലീസ് ചെയ്യാൻ പാടുള്ളൂ. ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നല്ലവണ്ണം പോകുന്നു എന്നു ബോദ്ധ്യപ്പെട്ടാൽ FDA യുടെ അനുമതിയോടെ കൂടുതൽ സ്റ്റേഷനിൽ റിലീസ് ചെയ്യുന്നതിന് തടസ്സമില്ല.

മേൽ പറഞ്ഞവയെല്ലാം എല്ലാപേരും കർശനമായി പാലിക്കേണ്ടതാണ്.

ഇക്കാര്യങ്ങളെല്ലാം യഥാസമയം നിരീക്ഷിക്കാനും വേണ്ട തീരുമാനങ്ങൾ എടുക്കാനും 3 സംഘടനയിലുമുൾപ്പെട്ട 9 അംഗ സമിതി പ്രവർത്തിക്കുന്നതാണ്.

മേൽപറഞ്ഞ എല്ലാ തീരുമാനങ്ങളും 2019 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
കല്ലിയൂർ ശശി

Share.