രണം ഹോളിവുഡ് ലെവലിൽ ഉള്ള മലയാള ചിത്രം… റീവ്യൂ വായിക്കാം…

0

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് രണം. ടീസർ ഇറങ്ങിയത് മുതൽ പ്രേക്ഷകർ ആവേശപൂർവം കാണാൻ കാത്തിരുന്ന ചിത്രമാണിത്. നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ ഗാനങ്ങളും ട്രെയിലറും വൻ ശ്രദ്ധ ആകർഷിച്ചിരുന്നു… പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ നിർമ്മൽ സഹദേവ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.ആനന്ദ് പയ്യന്നുർ, ലോസൻ ബിജു എന്നിവർ ചേർന്ന് യെസ് സിനിമ പ്രൊഡക്ഷൻസ്, ലോസൻ എന്റെർറ്റൈന്മെന്റ്സ് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റഹ്‌മാൻ ,അശ്വിൻ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയപ്പോൾ ഇഷ തൽവാർ നായികയായി വേഷമിട്ടു.


ആദി എന്ന കഥാപാത്രമായി പൃഥ്വിരാജ് വേഷമിട്ടപ്പോൾ ഗ്യാങ്സ്റ്റർ കഥാപത്രമായ ദാമോദർ ആയി റഹ്മാൻ എത്തി.. നവാഗത സംവിധായകൻ എന്ന ഒരു തോന്നൽ ചിത്രത്തിൽ ഒരിടത്തും നമ്മുക്ക് ഉണ്ടാകുകയില്ല.. അത്രക്ക് മനോഹരമായ സംവിധാനമാണ് ചിത്രത്തിന്റേത്. മാത്രമല്ല അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ കഴിഞ്ഞു. മിന്നുന്ന പ്രകടനവുമായി പൃഥ്വിരാജ്, റഹ്മാൻ എന്നിവർ കൈയടി നേടിയപ്പോൾ തന്റെ നായിക കഥാപാത്രത്തെ ഇഷ തൽവാർ മനോഹരമാക്കി… പൂർണമായും ചിത്രം അമേരിക്കയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ലെവലിൽ ഉള്ള മലയാള ചിത്രം എന്ന് വേണമെങ്കിൽ രണത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.


സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും സസ്പെൻസും എല്ലാം ഒത്തിണങ്ങിയ ഒരു മികവുറ്റ ചിത്രമാണിത്.പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം ആവേശം കൊള്ളിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. നേരത്തെ തന്നെ പ്രേക്ഷക മനസിലേക്ക് കയറിയ പശ്ചാത്തല സംഗീതവും , ഗാനങ്ങളും മികച്ചു തന്നെ നിന്നു ചിത്രത്തിന്റെ മൂഡിലേക് എത്തിക്കുവാൻ ഗാനങ്ങൾക്കും, പശ്ചാത്തല സംഗീതത്തിനും അതോടൊപ്പം ദൃശ്യങ്ങൾക്കും കഴിഞ്ഞു. ജേക്ക്സ് ബിജോയ് സംഗീതവും ജിഗ്മെ ടെൻസിങ് ഛായാഗ്രഹണവും നിർവഹിച്ചു. ശ്രീജിത്ത് സരങ് ആണ് ചിത്രസംയോജനം.
സാങ്കേതികമായും ആശയ പരമായും എല്ലാം മികവുറ്റ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് രണം.

Share.