പുലിജന്മം വീണ്ടും അരങ്ങിലേക്ക്….

0

മലയാളികൾക്ക് സുപരിചിതമായ മിത്തിന്റെയും, പ്രധാനകഥാപാത്രങ്ങളായ കാരി ഗുരുക്കളുടെയും വെള്ളച്ചിയുടെയും കഥ പറയുന്ന എൻ പ്രഭാകരൻ എഴുതി അനശ്വരമാക്കിയ ‘പുലിജന്മം’ വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നു.

ദ്രാവിഡ എന്റർടെയ്ൻമെന്റസിന്റെ രൂപകല്പനയുടെ ഭാഗമായി അരങ്ങിലെത്തിക്കുന്നത് സ്കൂൾ ഓഫ്‌ ഡ്രാമയിലെ ബിരുദധാരിയായ ബിനീഷ് കെ. ആണ്. വെള്ളിത്തിരയിലെ പ്രേക്ഷകരുടെ പ്രിയ താരവും സിനിമയിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മണികണ്ഠൻ ആർ ആചാരിയാണ് നാടകത്തിലെ പ്രധാന കഥാപാത്രമായ കാരി ഗുരുക്കളായി അരങ്ങിലെത്തുന്നത്.ദിവ്യ ഗോപിനാഥാണ് പ്രോജക്ട് ഡിസൈനർ.
ഈ വരുന്ന നവംബർ 11ന്, കളമശ്ശേരി കുസാറ്റിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ, വൈകുന്നേരം 6:30ന് നാടാകാവിഷ്‌ക്കാരം ആസ്വാദകർക്ക് മുന്നിലേക്ക് സമർപ്പിക്കുന്നത്.

കാലങ്ങളായി അരികു വൽക്കരിക്കപ്പെട്ട, അറിവ് നിഷേധിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ ഉൾത്തലങ്ങളിലേക്ക് വെളിച്ചം വീശുന്ന ആവിഷ്കാര സൃഷ്ടിയാണ് പുലിജന്മം.


വെള്ളി വെളിച്ചത്തിൽ പ്രേക്ഷക പ്രശംസകൾ നേടിയെടുത്ത മണികണ്ഠന്റെ കരി ഗുരുക്കൾ തന്നെയാണ് ഈ നാടകത്തിന്റെ മുഖ്യ ആകർഷണം, കഥാപാത്രത്തിന്റെ പൂർണതക്കായി തടികുറച്ചു പുതിയ രൂപത്തിൽ ആണ് മണികണ്ഠൻ ആചാരി സിനിമ തിരശീലയിൽ നിന്നും പ്രേക്ഷരുടെ മുന്നിലേയ്ക്ക് എത്തുന്നത്.

Share.