‘പൂമരം’ പൂത്തിറങ്ങാന്‍ ഇനി രണ്ട് ദിനം മാത്രം..പൂമരത്തിന് യു സര്‍ട്ടിഫക്കറ്റ്

0

‘ഞാനും ഞാനുമെന്റാളും ‘ എന്ന ഒറ്റ ഗാനം കൊണ്ട് ജനശ്രദ്ധയാകര്ഷിച്ച പൂമരം എന്ന ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ആശങ്കകൾക്കു വിരാമം…


കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ മാര്‍ട്ട് 9 ന് റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്.


കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രമാണ് പൂമരം. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ എറണാകുളം മഹാരാജാസ് കോളേജ് ആയിരുന്നു.കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.


Share.