സോഷ്യൽ മീഡിയയിൽ തരംഗമായ രണ്ട് ഗാനങ്ങൾക്കും പിന്നിൽ കൊടുങ്ങല്ലൂർ നിന്നുള്ള കലാകാരന്മാർ….

0

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരമായി നിൽക്കുന്നത് ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനമാണ്… ഇതിന് മുൻപ് തരംഗം സൃഷ്ടിച്ച ഒരു ഗാനം ആയിരുന്നു പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റെ ആളും എന്നുള്ളത്… ഈ രണ്ട് ഗാനങ്ങളും വർഷങ്ങൾക്ക് മുൻപേ രചിച്ചവയാണ്…


പൂമരത്തിലെ ഗാനങ്ങൾ രചിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ ദയാൽ സിങ്, അസൻ ബാബു എന്നിവരാണ്, സാധാരണക്കാരായ ഇരുവരും ഒരുമിച്ച് ജോലി ചെയ്തവരാണ്.. ഒറിജിനൽ വരികളിൽ നിന്നും നേരിയ വുത്യസം വരുത്തിയാണ് സിനിമയിൽ ഉപയോഗിച്ചത്..
ഒറിജിനൽ ഗാനം രചയിതാക്കൾ ആലപിക്കുന്നു…

അഡാർ ലൗവിലെ മാണിക്യമലരായ പൂവിയെ എന്ന ഗാനം രചിച്ചതും കൊടുങ്ങാലൂർ സ്വദേശിയാണ്…. നാല്പത് വർഷങ്ങൾക്ക് മുൻപാണ് ഈ ഗാനം എഴുതിയത്. ഗാനം ഹിറ്റ് ആയപ്പോൾ ഗാന രചയിതാവ് വിദേശത്തു ജോലിയിലാണ്..ഇരുപതാമത്തെ വയസ്സിലെഴുതിയ പാട്ട് നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റാകുമ്പോള്‍ തൃപ്തനാണ് പി.എം.എ ജബ്ബാര്‍ എന്ന ഉസ്താദ്.

15 വര്‍ഷമായി സൗദിയിലെ റിയാദില്‍ ചെറിയൊരു ബഖാലയാണ് തൃശൂര്‍ ജില്ലക്കാരനായ ജബ്ബാര്‍ ജോലിചെയ്യുന്നത്.അറുപത് വയസ്സ് പിന്നിട്ട ജബ്ബാര്‍ പതിനാറാം വയസ്സുമുതലാണ് പാട്ടെഴുത്ത് തുടങ്ങിയത്. മദ്രസയില്‍ പഠിപ്പിച്ചിരുന്നതിനാല്‍ ജബ്ബാര്‍ കടയിലെത്തുന്നവര്‍ക്ക് ഉസ്താദാണ്. മാപ്പിളപ്പാട്ടുകാരന്‍ റഫീഖ് വഴി മൂന്നുമാസം മുമ്പാണ് സിനിമക്ക് വേണ്ടി ഈ പാട്ടിനുള്ള അന്വേഷണമെത്തിയത്

Share.