കത്തിരുപ്പുകൾക്ക് വിരാമം… പറവ ഡിവിഡി റിലീസ് തീയതി പുറത്ത്..

0

സൗബിൻ ഷാഹീർ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് പറവ. ചിത്രം പുറത്തിറങ്ങി ഇത്ര നാൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയിട്ടില്ല.. ആരാധകർ എല്ലാം പറവയുടെ ഡിവിഡി റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ്. ഒരു സിനിമയുടെ ഡിവിഡി റീലീസിനായി ഇത്രയും നീണ്ട കാത്തിരിപ്പ് ഇത് ആദ്യം ആയിരിക്കും.

ഡിവിഡി വരാൻ താമസിക്കുമ്പോൾ ട്രോളുകളും വന്ന് തുടങ്ങിയിരുന്നു.. ഒടുവിൽ സൗബിൻ തന്റെ ഇൻസ്റ്റാഗ്രാംമിൽ ഉടൻ വരുന്നു എന്ന അടിക്കുറിപ്പോടെ പറവയുടെ പോസ്റ്റർ പങ്ക് വെച്ചിരുന്നു.. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് ഈ മാസം 30ന് ഡിവിഡി റിലീസ് ഉണ്ടാകും എന്നാണ് കരുതുന്നത്.


Share.