രഘുവണ്ണനും പിള്ളേരും മാസും ക്ലാസ്സുമാണ്….പടയോട്ടം റിവ്യൂ വായിക്കാം….

0

ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ബിജു മേനോൻ നായകനായി എത്തിയ പടയോട്ടം.വീക്കെൻഡ് ബ്ലോക്ക് ബെസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റഫീക്ക് ഇബ്രാഹിം ആണ്. ഗാനങ്ങളും പോസ്റ്ററുകളും ട്രെയിലർ എന്നിവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.


തിരുവനന്തപുരത്തു വളരെ സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെയും അവരുടെ അക്കിടികളിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഒരു പ്രശ്‌ന പരിഹാരത്തിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തിരികെയുമുള്ള ചിരിയിൽ കലർന്ന പടയോട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെങ്കൽ രഘു എന്ന സ്ഥലത്തെ പ്രധാന ഗുണ്ടയായി ബിജുമേനോൻ എത്തിയപ്പോൾ തീയറ്ററുകളിൽ ചിരിയുടെ പൂരം തന്നെ തീർത്തു.


ബിജുമേനോനെ കൂടാതെ ചിരിയുടെ പൂരത്തിന് കൂട്ടായി ബേസിൽ ജോസഫ്, ദിലീഷ് പോത്തൻ, സുധി കോപ്പ, സൈജു കുറുപ്പ്, ഹിമാലയത്തിലെ കാശമലൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് രാധാകൃഷ്ണൻ തുടങ്ങിയവർ അണിനിരന്നു. എല്ലാവരും കൂടി തീയറ്ററിൽ ചിരിയുടെ പടയോട്ടം തന്നെയാണ് നടത്തിയത്. അക്കിടികൾ പിണയുന്ന ചെങ്കൽ രഘു എന്ന ബിജുമേനോൻ കഥാപാത്രം നിറയെ കൈയടികൾ വാരി കൂട്ടി.


സതീഷ് കുറുപ്പിന്റെ മികവുറ്റ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും എടുത്തു പറയേണ്ടവയാണ്. അരുൺ എ ആറും അജയ് രാഹുലും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്.കുടുംബപ്രേക്ഷകരടക്കം എല്ലാവർക്കും ഒരേപോലെ ചിരിച്ചാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് പടയോട്ടം. കാരണം രഘുവണ്ണനും പിള്ളേരും മാസും ക്ലാസ്സുമാണ്

Share.