ഒരു കുട്ടനാടൻ ഫീൽ ഗുഡ്……. കുട്ടനാടൻ ബ്ലോഗ്‌ റിവ്യൂ വായിക്കാം…

0

മമ്മൂട്ടി നായകനായി ഒരുങ്ങിയ കുട്ടനാടൻ ബ്ലോഗ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് അണിനിരന്നിരിക്കുന്നത്‌. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരെയും ആരാധകരെയും ഒരേപോലെ ആവേശഭരിതരാക്കുന്ന ട്രെയിലറും ഗാനങ്ങളും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

ഹരിയായി മമ്മൂക്ക ചിത്രത്തിൽ എത്തി. ഹരിക്ക് ചുറ്റുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.വിദേശവാസത്തിനു ശേഷം കൃഷ്ണപുരം എന്ന തന്റെ കുട്ടനാടൻ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന കഥാപാത്രമാണ് ഹരി. നാട്ടിലെ ചെറുപ്പക്കാരുടെ വരെ റോൾ മോഡൽ ആയ ആളാണ് ഹരി. ഹരിയെ കുറിച്ചും ഹരിയുടെ ഗ്രാമത്തെ കുറിച്ചും ചിത്രത്തിലെ ഒരു കഥാപാത്രം എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

തീർത്തും ഒരു എന്റർട്ടനേർ ആണ് കുട്ടനാടൻ ബ്ലോഗ്. കുട്ടനാടിന്റെ ഭംഗിയും താരങ്ങളുടെ പ്രകടനവും ഗാനങ്ങളും എല്ലാം ഒത്തിണങ്ങിയപ്പോൾ ചിത്രം വളരെ മനോഹരമായി മാറി. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും എല്ലാം ഒരുപോലെ തന്നെ ഇഷ്ടപ്പെടും ഈ ചിത്രം എന്നത് ഉറപ്പാണ്. രസകരമായ മുഹൂര്തങ്ങൾക്കൊപ്പം ശ്കതമായ വൈകാരിക തലത്തിലൂടെ കടന്നു പോകുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ സേതു എന്ന തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് . ആ തിരക്കഥക്കു വളരെ വ്യത്യസ്തവും അതോടൊപ്പം മനോഹരവുമായ രീതിയിലാണ് സേതു ദൃശ്യ ഭാഷ ചമച്ചതു.മമ്മൂട്ടിയുടെ വളരെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഘടകം. തന്റെ കഥാപത്രത്തിന് ജീവൻ പകർന്ന് നൽകാൻ മമ്മൂട്ടിക്ക് സാധിച്ചു.. നായിക വേഷത്തിൽ അണിനിരന്ന ഷംന കാസിം, അനു സിത്താര, ലക്ഷ്മി റായ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയപ്പോൾ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു, ഷഹീൻ സിദ്ദിഖ്, ആദിൽ ഇബ്രാഹിം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, , സഞ്ജു ശിവറാം, സണ്ണി വെയ്ൻ , അനന്യ , സോഹൻ സീനുലാൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.


കുട്ടനാടിന്റെ ഭംഗി മനോഹരമായി തന്നെ ചിത്രീകരിച്ചത് ഛായാഗ്രാഹകൻ പ്രദീപ് നായർ ആണ്.ശ്രീനാഥ് ഒരുക്കിയ ഗാനങ്ങളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. മനോഹരമായ ഗാനങ്ങൾക്കൊപ്പം ചിത്രത്തിലെ കഥാന്തരീക്ഷത്തോട് ചേർന്ന് പോകുന്ന പശ്ചാത്തല സംഗീതം കൂടി ചേർന്നപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗ് ഏറ്റവും മനോഹരമായി മാറി.

ഏതൊരു പ്രേക്ഷകനും ദൈര്യമായി ടിക്കറ്റ് എടുക്കാം എന്നത് ഉറപ്പ്. ചിത്രം അത്രയ്ക്കും മനോഹരമാണ്.

Share.