കേരളത്തിൽ ഒടിയൻ രാവിലെ 4:30 മുതൽ പ്രദർശ്ശനം ആരംഭിക്കും ! 200 കോടി ലക്ഷ്യമിട്ട് ഒടിയൻ

0
കേരളത്തിൽ ഒടിയൻ രാവിലെ 4:30 മുതൽ പ്രദർശ്ശനം ആരംഭിക്കും ! 200 കോടി ലക്ഷ്യമിട്ട് ഒടിയൻ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ആദ്യ പ്രദർശ്ശനം കേരളമെന്പാടും രാവിലെ 4:30 മുതൽ ആരംഭിക്കും, മോഹൻ ലാൽ ഫാൻസ്‌ അസോസിയേഷന്റെ രാവിലെ 4:30നും 7:30നും തുടങ്ങുന്ന പ്രത്യേക ഫാൻസ്‌ ഷോകൾക്ക് ശേഷം ആയിരിക്കും തിയ്യറ്ററുകളിൽ സാധാരണ പ്രദർശ്ശനം തുടങ്ങുന്നത്. തിയ്യറ്ററുകളും എണ്ണത്തിലും ഫാൻസ്‌ ഷോകളുടെ എണ്ണത്തിലും ഒടിയൻ റെക്കോർഡ് ആയിരിക്കും നേടാൻ പോകുന്നത്.

വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഒടിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.K

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share.