ഒടിയൻ 31 രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ചെയ്യും

0

ഒടിയൻ 31 രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ചെയ്യും

ഒടിയൻ വേൾഡ് വൈഡ് റിലീസ് ഡിസംബർ 14ന്.
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങുന്ന ഒടിയൻ ഡിസംബർ 14ന് ലോക വ്യാപകമായി 31 രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ചെയ്യും.

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുമിച്ച് റിലീസ് ചെയ്യുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് ഒടിയൻ. ഒടിയന്റെ തമിഴ് പതിപ്പ് സൗത്തിന്ത്യയിലെ മുൻനിര സിനിമാ വിതരണ കമ്പനിയായ ട്രിഡൻറ് ആർട്സും തെലുങ്കിൽ ദഗ്ഗുപതി ഫിലിംസുമാണ് വിതരണം ചെയ്യുന്നത്.തമിഴിലും തെലുങ്കിലും ഡബ്ഡ് വേർഷനായാണ് റിലീസ് ചെയ്യുന്നത്.

യു.എ.ഇ, ഒമാൻ, ബഹ്റിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യു.എസ്.എ, യുനൈറ്റഡ് കിംഗ്ഡം (യു.കെ), ന്യൂസിലന്റ്, ഓസ്ട്രേലിയ, ജപ്പാൻ, ഉക്രെയ്ൻ, സിംഗപ്പൂർ, പോളണ്ട്, ഇറ്റലി, ജർമ്മനി, കാനഡ, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ബെൽജിയം, ജോർജിയ, ഫിൻലൻറ്, ലത്വിയ, മാൾട്ട,ഓസ്ട്രിയ,ഹംഗറി, നെതർലാന്റ്സ്, കിർഗിസ്ഥാൻ, സ്പെയിൻ, റഷ്യ, അയർലാന്റ് തുടങ്ങിയ 31 രാജ്യങ്ങളിൽ ചിത്രത്തിന്റെ മലയാളം പതിപ്പ് ഇംഗ്ലീഷ് സബ്ടൈറ്റിൽസോട് കൂടി റിലീസ് ചെയ്യും.

Share.