സോഷ്യൽ മീഡിയകളിൽ തരംഗമായി ഒടിയന്റെ സ്റ്റില്ലുകൾ…

0

ആരാധകർ ഏറ്റവും ആവേശപൂർവം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണവുമായി എത്തുന്ന ഒടിയന് വേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രം എത്തും മുമ്പേ കേരളത്തിലെങ്ങും ഒടിയന്‍ തരംഗമാണ്. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ഒടിയന്‍ സ്റ്റ്യച്യുവും, ഒടിയന്‍ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ ഒടിന്‍ മാണിക്യന്റെ പുതിയ സ്റ്റില്ലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Share.