പൊളിറ്റിക്കൽ ത്രില്ലറുമായി വിജയ് ദേവർക്കൊണ്ട… നോട്ട റിവ്യൂ വായിക്കാം….

0

പൊളിറ്റിക്കൽ ത്രില്ലറുമായി വിജയ് ദേവർക്കൊണ്ട… നോട്ട റിവ്യൂ വായിക്കാം….

അർജുൻ റെഡ്ഢി എന്ന തെലുഗ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് വിജയ് ദേവർക്കൊണ്ട. ഗീത ഗോവിന്ദത്തിൽ കൂടി ഒന്നു കൂടി പ്രേക്ഷകന് പരിചിതമായ വിജയ്യുടെ ഏറ്റവും പുതിയ ചിത്രമാണ് നോട്ട. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. തമിഴ്- തെലുഗ് ദ്വിഭാഷ ചിത്രമാണ് നോട്ട. ഈ ചിത്രത്തിലൂടെ വിജയ് തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.തമീൻസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ.ഞാനവേൽ രാജ നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ശങ്കർ ആണ്. ഷാൻ കറുപ്പ് സ്വാമി രചനയും നിർവഹിച്ചിരിക്കുന്നു.മെഹ്‌റീൻ പീർസാദ , യാഷിക ആനന്ദ് , നാസ്സർ, സത്യരാജ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ ട്രൈലെർ സൗത്ത് ഇന്ത്യ മുഴുവൻ വലിയ തരംഗമായി മാറിയിരുന്നു എന്നത് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.വിജയ് ദേവേരക്കൊണ്ട അവതരിപ്പിക്കുന്ന വരുൺ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ മുന്നോട്ടു പോകുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയും രാഷ്രീയക്കാരുടെയും പച്ചയായ മുഖം തുറന്നു കാണിച്ചു കൊണ്ട് കഥ പറയുന്ന ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ കൂടിയാണ് എന്ന് പറയാം.ഒരു പൊളിറ്റിക്കൽ അല്ലെങ്കിൽ സോഷ്യൽ ത്രില്ലർ ചിത്രങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ മാസും ക്ലാസും ഒരേ പോലെ ചേർന്ന ഒരു തിരക്കഥയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും അടിത്തറ. അതോടൊപ്പം തന്നെ അവതരിപ്പിക്കപ്പെട്ട വിഷയവും അത് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച രീതിയും അഭിനന്ദനം അർഹിക്കുന്നുണ്ട്. വിജയ് തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ചിത്രത്തെ ഒരു പിടി മുന്നിലേക്ക് ഉയർത്തി എന്ന് പറയാം.

മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യരാജ്, നാസ്സർ, മെഹ്‌റീൻ പീർസാദ , യാഷിക ആനന്ദ് , സഞ്ചന നടരാജൻ, പ്രിയദർശിനി പുലിക്കോണ്ട, എം എസ് ഭാസ്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.സന്താന കൃഷ്ണൻ, രവിചന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കിയപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തി എന്ന് നിസംശയം പറയാം.

എല്ലാത്തരം പ്രേക്ഷകനെയും ഒരേപോലെ തൃപ്പത്തിപ്പെടുത്തുന്ന മനോഹരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് നോട്ട

Share.