സൂസണും, ജൂലിക്കും ശേഷം രോഹിണിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി നേഹ സക്‌സേന….

0

അതിഥിയായെത്തി ആരാധകരുടെ മനം കവര്‍ന്ന അയലത്തെ പെണ്‍കുട്ടിയാണ് നേഹ സക്‌സേന പഞ്ചാബ് കാരിയായ നേഹ മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത് തന്നെ മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി

മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ നായികയായിട്ടാണ്. കസബയില്‍ സൂസണ്‍ എന്ന കഥാപാത്രത്തെ വളരെ ഗംഭീരമായി തന്നെ നേഹ അവതരിപ്പിച്ചു. ഉടന്‍ തന്നെ നേഹ എത്തിയത് മോഹന്‍ലാലിന്റെ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

ഈ ചിത്രത്തില്‍ ജൂലി എന്ന കഥാപാത്രത്തേയും നേഹ ഗംഭീരമാക്കി കഴിഞ്ഞു. മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നേഹ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരായായി മാറുകയും ചെയ്തു. തുടര്‍ന്ന് നേഹ എത്തിയത് സഖാവിന്റെ പ്രിയസഖിയായ രോഹണി എന്ന കഥാപാത്രമായിട്ടാണ്. കഴിഞ്ഞ ആഴ്ച്ച റിലീസെ ചെയ്ത സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തില്‍ രോഹിണി എന്ന സഖാവിന്റെ ഭാര്യയായ തനി നാട്ടിന്‍പുറത്തുകാരി മലയാളി പെണ്‍കുട്ടിയെ വളരെ ഭംഗിയായാണ് നേഹ പ്രേക്ഷകരിലേക്കെത്തിച്ചത്.

ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുകയാണ്.

Share.