ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രമായി നീരാളി എത്തി.. ഇനി ബോക്‌സ് ഓഫീസുകളിൽ നീരാളി പിടുത്തം തന്നെ… നീരാളി റീവ്യൂ വായിക്കാം

0

കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലേ സോഷ്യൽ മീഡിയകളിൽ നീരാളി തരംഗം തന്നെ ആയിരുന്നു. ടീസറുകൾക്കും ഗാനങ്ങൾക്കും വളരെ അധികം സ്വീകാര്യതയാണ് ലഭിച്ചത്.Image result for neerali movie stills

നിരവധി പ്രത്യേകതകളും ചിത്രത്തിന് ഉണ്ട്. 2018ലെ മോഹൻലാലിന്റെ ആദ്യ ചിത്രം മൂന്ന് പതിറ്റാണ്ടിനു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു എത്തുന്ന ചിത്രം, ബോളിവുഡ് സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രം., തുടങ്ങി നിരവധി സവിശേഷതകളാണ് ചിത്രത്തിന് ഉള്ളത്.Image result for neerali movie stills

മൂൺ ഷോട്ട് എന്റർടൈന്മെന്റ്ന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നീരാളി നിർമിച്ചിരിക്കുന്നത്.ചിത്രത്തിൽ ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്, അത് വളരെ മനോഹരമായി തന്നെ ഒരുക്കിയിട്ടും ഉണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു മികച്ച സസ്പെൻസ് ത്രില്ലർ ചിത്രം തന്നെയാണ് നീരാളി.Image result for neerali movie stills

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് വർമ്മ തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍.Image result for neerali movie stills

രത്‌നക്കല്ലുകളുടെ മുല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ സണ്ണിയുടെ ഭാര്യ മോളികുട്ടിയായി നദിയ മൊയ്തു വേഷമിട്ടു.. ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷയും ഇരട്ടിയായിരുന്നു.
സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍, പാർവതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണി നിരന്നു.Image result for neerali movie stills

ഓരോ നിമിഷവും പ്രേക്ഷകനെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്‌കളും കടന്ന് വരുന്നു. മോഹൻലാൽ കഥാപത്രം സണ്ണിയുടെ പ്രണയം വളരെ മനോഹരമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്.ഭാര്യയ്ക്കടുത്തെത്താന്‍ ബാംഗളൂരുവില്‍ നിന്നും പോകുന്ന കമ്പനി വണ്ടിയില്‍ കയറുന്ന സണ്ണിയുടെ യാത്രയാണ് സിനിമയുടെ കഥാതന്തുImage result for neerali movie stills

പതിവ് പോലെ തന്നെ തന്റെ കഥാപത്രത്തെ വളരെ മനോഹരമാക്കാൻ മോഹൻലാൽ എന്ന നടന് സാധിച്ചു. ഭയവും പ്രണയവും എല്ലാം വളരെ മനോഹരമായി തന്നെ കാണാൻ സാധിക്കുന്നു..Image result for neerali movie stills

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സ്റ്റീഫൻ ദേവസ്യയുടെ കമ്പോസിങിൽ ശിവമണിയുടെ കലാവിരുതും കൂടി ആയപ്പോൾ ചിത്രത്തിലെ സംഗീതം വളരെ മികവിട്ട് നിന്നു. സന്തോഷ് തുണ്ടിയിൽ ഒരുക്കിയ ദൃശ്യങ്ങൾ പ്രകൃതി ഭംഗിയും സിനിമയുടെ മൂടിനും അനുസരിച്ചും തന്നെ നിന്നു…Image result for neerali movie stills

ചുരുക്കി പറഞ്ഞാൽ മോഹൻലാലിന്റെ ക്ലാസ്സും മാസ്സും ചേർന്ന പ്രകടനവും അജോയ് വർമ്മയുടെ മികച്ച തിരക്കഥയും സംവിധാനവും സ്റ്റീഫൻ ദേവസിയുടെ സംഗീതവും എല്ലാം ഒരുമിച്ച മികച്ച ഒരു ചിത്രമാണ് നീരാളി.Image result for neerali movie stills

Share.