ഈ നീലി നിങ്ങളെ പേടിപെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യും… നീലി റീവ്യൂ വായിക്കാം…

0

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത് ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രമാണ് നീലി. മമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത് , മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നാണ്.

സൺ ആഡ്സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.സുന്ദർ മേനോൻ ചിത്രം നിർമ്മിച്ചിരിക്കുന്നു… തോര്‍ത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അല്‍ത്താഫ് റഹ്മാന്‍. അനൂപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മമ്ത മോഹൻദാസ് അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപത്രത്തിനും അനൂപ് മേനോൻ അവതരിപ്പിക്കുന്ന റൈനി ജോർജ് എന്ന പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ എന്നിവർക്ക് ചുറ്റുമാണ് കഥ വികസിക്കുന്നത്. ലക്ഷ്മി എന്ന കഥാപാത്രം സ്പീച്ച് തെറാപ്പിസ്റ് ആയ വിധവയാണ്, ലക്ഷ്മിക്ക് ആറു വയസ്സുള്ള ഒരു മകളുണ്ട്. ഒരു ദിവസം മകളെ കാണാതാകുന്നതും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. എന്നും വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്ന മമ്ത മോഹൻദാസിന്റെ വളരെ മികച്ച ഒരു കഥാപാത്രം തന്നെയാണ് ലക്ഷ്മി.

പ്രേക്ഷകനെ ഓരോ നിമിഷവും പേടിപെടുത്തുകയും ത്രിൽ അടിപ്പിക്കുകയും ചെയുന്ന മികച്ച ഒരു ചിത്രമാണ് നീലി. നിരവധി സസ്പെൻസുകളും ദുരൂഹതകളും നിറക്കുന്ന മികച്ച തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിൽ ഉള്ളത്. അൽത്താഫ് റഹ്മാൻ തൻറെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകനെ പേടിപെടുത്തി കൈയടി വാങ്ങി എന്ന് നിസംശയം പറയാം..

മമ്ത മോഹൻദാസ്, അനൂപ് മേനോൻ, ബാബുരാജ്, ശ്രീകുമാർ, സിനിൽ സൈനുദിൻ, രാഹുൽ മാധവ് തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മനോജ് പിള്ള ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന് അനുയോജ്യമായ സംഗീതവും പശ്ചാത്തല സംഗീതവുമാണ്. മുടക്കുന്ന കാശിന് മുതലാക്കുന്ന മികച്ച ഒരു ഹൊറർ ത്രില്ലർ ചിത്രം തന്നെയാണ് നീലി

Share.