പുതിയ മോഹന്‍ലാല്‍ ചിത്രം നീരാളി

0
പുതിയ മോഹന്‍ലാല്‍ ചിത്രം നീരാളി

നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകൻ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നീരാളി എന്ന് പേരിട്ടു. ചിത്രത്തിലെ മോഹലാലിന്റെ പുറത്തുവന്ന ചിത്രങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ആവേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റെടുത്തത്.

ഒടിയാനായി മോഹൻലാൽ തട്ടി കുറച്ച് പുതിയ ഗെറ്റപ്പിൽ എത്തിയത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമാണ്.

Share.