ശങ്കർ ചിത്രത്തിൽ മമ്മൂട്ടിയും കമൽ ഹസ്സനും ! ബ്രഹ്മാണ്ഡമായി ഇന്ത്യൻ 2

0
ശങ്കർ ചിത്രത്തിൽ മമ്മൂട്ടിയും കമൽ ഹസ്സനും ! ബ്രഹ്മാണ്ഡമായി ഇന്ത്യൻ 2

മലയാളികൾക്കും തമിഴർക്കും ഒരു പോലെ ആവേശം നിറച്ച് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ 2വിൽ കമൽ ഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാർത്ത സത്യമാവുന്നു ! തമിഴകത്തെ പ്രമുഖ മാധ്യമങ്ങളും അണിയറ പ്രവർത്തകരും ഇതിനോടകം തന്നെ വാർത്ത സ്ഥിതീകരിച്ചിരുന്നു… ദളപതി എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പവും കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ ചിത്രത്തിൽ തല അജിത്തിനൊപ്പവും മമ്മൂട്ടി അഭിനയിച്ചിരുന്നു, തന്റെ തമിഴ് ചിത്രങ്ങൾ എല്ലാം തന്നെ വ്യക്തമായ മുദ്ര പതിപ്പിക്കുന്നതിൽ താരം ശ്രദ്ദിക്കാറുണ്ട്. അടുത്ത് പുറത്തറങ്ങാൻ ഇരിക്കുന്ന പേരന്പും ഇതിനോടകം തന്നെ ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു.
2.0 എന്ന ചിത്രത്തിന് ശേഷം ഡിസംബര്‍ മധ്യത്തോടെ ഷങ്കര്‍ തന്‍റെ അടുത്ത സിനിമയായ ഇന്ത്യന്‍ 2ന്‍റെ ചിത്രീകരണം ആരംഭിക്കുകയാണ്. കമല്‍ഹാസന്‍ നായകനാകുന്ന സിനിമയില്‍ മമ്മൂട്ടി ഒരു   എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടി വന്നേക്കും എന്നാണ് അറിയുന്നത്.

ദുല്‍ക്കര്‍ സല്‍മാന്‍, ചിമ്പു എന്നിവര്‍ ഇന്ത്യന്‍ 2ന്‍റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവിവര്‍മനാണ്.

 

അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ ഇവരില്‍ ആരെങ്കിലുമായിരിക്കും പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക. ഇന്ത്യന്‍ 2 താരത്യേന അധികം വി എഫ് എക്സ് ജോലികളൊന്നും ഇല്ലാത്ത ചിത്രമായിരിക്കും.

Share.