മാസ്റ്റര്‍ പീസ്‌ 40 കോടിയുടെ നിറവില്‍

0
മാസ്റ്റര്‍ പീസ്‌ 40 കോടിയുടെ നിറവില്‍

തിയ്യടരുകളില്‍ മികച്ച അഭിപ്രായങ്ങളും നിറഞ്ഞ സദസ്സുകലുമായി പ്രദര്‍ശിപ്പിച്ചു വരുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് പുതിയ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു, നാല്‍പ്പത് കോടി ക്ലബിലെക്കാനു ഈ മെഗാ സ്റ്റാര്‍ ചിത്രം ഈ വാരം കാലെടുത്തുവേച്ചിരിക്കുന്നത്.

പോയ വാരം ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്,ഇന്ത്യക്ക് പുറത്തും മാസ്റ്റര്‍പീസിന് മികച്ച ഇനീഷ്യൽ കളക്ഷനാണ് ലഭിക്കുന്നത്‍. ജിസിസി-യുഎഇയിലെ 70ഓളം സെന്ററുകളില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. പലയിടത്തും ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രധാനപ്പെട്ട എല്ലാ സെന്ററുകളിലും ബുക്കിംഗും പൂർണമായിരുന്നു. ചിലയിടങ്ങളില്‍ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ മുമ്പേ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു.

103 സ്ക്രീനുകളില്‍ പ്രദര്സ്സനം തു ടരുന്ന ചിത്രം ഇതിനോടകം തന്നെ 1300 ഷോകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.

ക്രിസ്തുമസ് ചിത്രമായി പുറത്തിറങ്ങിയ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷനുമായി നേരത്തെ തന്നെ റെക്കോര്‍ഡുകളില്‍ ഇടം നേടിയിരുന്നു.റിലീസ് ചെയ്ത മൂന്നു ദിവസത്തില്‍ കേരള ബോക്സ് ഓഫിസില്‍ 10 കോടി കളക്ഷനാണ് ചിത്രം നേടിയത്. ക്രിസ്തുമസിന് ശേഷമുള്ള കുറച്ച് ദിവസങ്ങളിൽ കളക്ഷൻ കുറച്ച് പിന്നോട്ട് പോയെങ്കിലും ആദ്യ ആഴ്ചയില്‍ 20 കോടിക്കു മുകളില്‍ കളക്ഷന്‍ നേടാൻ മാസ്റ്റർപീസിനു കഴിഞ്ഞു.

പോയവര്‍ഷം മമ്മൂട്ടി ചിത്രമായ്‌ ഗ്രേറ്റ് ഫാടരും അന്ബത് കോടി ക്ലബില്‍ ഇടം നേടിയിരുന്നു. പോയവര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ അന്ബതുകൊടി ക്ലബ് ചിത്രമായി മാറിയിരിക്കുകയാണ് മാസ്റര്‍ പീസ്‌.

Share.